Kerala

എംസി റോഡ് 24 മീറ്റർ വീതിയിൽ നാലുവരിയാക്കും; കിഫ്ബി വഴി 5127 കോടി വകയിരുത്തി

തിരുവനന്തപുരം മുതൽ അങ്കമാലി വരെയുള്ള എംസി റോഡ് 24 മീറ്റർ വീതിയിൽ നാല് വരി പാതയായി പുനർനിർമിക്കുമെന്ന് ബജറ്റിൽ പ്രഖ്യാപനം. ഈ പദ്ധതിയുടെ ഒന്നാം ഘട്ടത്തിനായി കിഫ്ബി വഴി 5217 കോടി രൂപ വകയിരുത്തിയതായി ധനമന്ത്രി കെഎൻ ബാലഗോപാൽ അറിയിച്ചു.

എംസി റോഡിലെ ഗതാഗത കുരുക്ക് ലഘൂകരിക്കുന്നതിനായി കിളിമാനൂർ, നിലമേൽ, ചടയമംഗലം, ആയൂർ, പന്തളം, ചെങ്ങന്നൂർ എന്നീ ബൈപ്പാസുകളുടെ നിർമാണവും വിവിധ ജംഗ്ഷനുകളുടെ വികസനവും ഈ ഘട്ടത്തിൽ നടപ്പാക്കും

കൊട്ടാരക്കര ബൈപ്പാസ് നിർമാണത്തിനായി 110.36 കോടി രൂപയുടെ സാമ്പത്തിക അനുമതി ഇതിനോടകം നൽകിയിട്ടുണ്ട്. ഭൂമി ഏറ്റെടുക്കൽ നടപടി പുരോഗമിക്കുകയാണെന്നും മന്ത്രി അറിയിച്ചു.
 

See also  കൊല്ലത്ത് ടെക്‌സ്റ്റൈൽ ഉടമയെയും മാനേജരായ യുവതിയെയും കടയ്ക്കുള്ളിൽ തുങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Related Articles

Back to top button