Kerala
യുവതിയെ കൊലപ്പെടുത്തിയത് ഭാര്യക്കറിയാമെന്ന് വൈശാഖൻ; കുറ്റബോധമുണ്ടെന്നും പ്രതി

കോഴിക്കോട് മാളിക്കടവിലെ യുവതിയുടെ കൊലപാതകത്തിൽ പ്രതി വൈശാഖനുമായി പോലീസ് തെളിവെടുപ്പ് നടത്തി. മാളിക്കടവിലുള്ള വൈശാഖന്റെ ഇൻഡസ്ട്രിയിലാണ് തെളിവെടുപ്പ് നടന്നത്. ജ്യൂസ് വാങ്ങിയ കടയിലും ഉറക്ക ഗുളിക വാങ്ങിയ മെഡിക്കൽ ഷോപ്പിലും ഇയാളെ എത്തിച്ച് തെളിവെടുപ്പ് നടത്തും.
കൊലപാതകത്തിൽ കുറ്റബോധമുണ്ടെന്ന് വൈശാഖൻ പറഞ്ഞു. കൃത്യം നടത്തിയത് ഭാര്യക്കും അറിയാമെന്നും പ്രതി വെളിപ്പെടുത്തിയിട്ടുണ്ട്. അഞ്ച് ദിവസത്തേക്കാണ് പ്രതിയെ പോലീസ് കസ്റ്റഡിയിൽ ലഭിച്ചത്. പ്രതിക്കെതിരെ പോക്‌സോ വകുപ്പ് കൂടി ചുമത്തി മറ്റൊരു എഫ്‌ഐആർ കൂടി രജിസ്റ്റർ ചെയ്തിട്ടുണ്ട്
വൈശാഖൻ തന്നെ 16ാം വയസ് മുതൽ പീഡനത്തിന് ഇരയാക്കുന്നുണ്ടെന്ന് യുവതി ഡയറിയിൽ കുറിച്ചിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഒന്നിച്ച് മരിക്കാമെന്ന് പറഞ്ഞ് വിളിച്ചു വരുത്തി യുവതിയെ വൈശാഖൻ കൊലപ്പെടുത്തിയത്.



