Kerala

യുവ അഭിഭാഷകയുടെ നഗ്നദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ചു; വക്കീൽ ഗുമസ്തൻ അറസ്റ്റിൽ

സൗഹൃദം നടിച്ച് യുവ അഭിഭാഷകയുടെ നഗ്നദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ച കേസിൽ സുഹൃത്ത് അറസ്റ്റിൽ. പാലക്കാട് പിരായിരി സ്വദേശിയും വക്കീൽ ഗുമസ്തനുമായ മുഹമ്മദ് ഷഫീഖിനെ ടൗൺ സൗത്ത് പോലീസ് അറസ്റ്റ് ചെയ്തു. യുവതിയുടെ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമാണ് വാട്‌സാപ്പ് വഴി യുവാവ് ദൃശ്യങ്ങൾ അയച്ചുകൊടുത്തത്

യുവ അഭിഭാഷകയും ഗുമസ്തൻ മുഹമ്മദ് ഷഫീക്കും സൗഹൃദത്തിലായിരുന്നു. ഈ സമയത്താണ് യുവതി അറിയാതെ ഷഫീക്ക് നഗ്നദൃശ്യങ്ങൾ പകർത്തിയത്. യുവതിയുടെ വിവാഹശേഷം ഇരുവരും തമ്മിലുള്ള സൗഹൃദം തകർന്നു. ഇതിന് പിന്നാലെയാണ് ഇയാൾ ദൃശ്യങ്ങൾ പ്രചരിപ്പിച്ചത്

യുവതിയുടെ പരാതിയിൽ കേസെടുത്ത പോലീസ് ഷഫീഖിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഐടി ആക്ട് പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തത്.
 

See also  കാസർകോട് പൊയിനാച്ചിയിൽ ബിഎംഡബ്ല്യു കാറും ലോറിയും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു

Related Articles

Back to top button