Kerala

കോട്ടയം മുണ്ടക്കയത്ത് ടൂറിസ്റ്റ് ബസിന് തീപിടിച്ചു; യാത്രക്കാർ സുരക്ഷിതർ

കോട്ടയം മുണ്ടക്കയത്ത് ടൂറിസ്റ്റ് ബസിന് തീപിടിച്ചു. മുണ്ടക്കയം ടൗണിൽ വെച്ചാണ് അപകടമുണ്ടായത്. കോട്ടയം സ്വദേശിയുടെ മോക്ഷ എന്ന ബസാണ് തീപിടിച്ചത്. മധുരയിൽ നിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്നു ബസ്. 

അപകടസമയത്ത് 45 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. ആർക്കും പരുക്കേറ്റിട്ടില്ലെന്നാണ് വിവരം. ബസിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ഉടനെ ഡ്രൈവർ വാഹനം നിർത്തി യാത്രക്കാരെ പുറത്തിറക്കുകയായിരുന്നു. 

പിന്നാലെ ഫയർ ഫോഴ്‌സ് സ്ഥലത്തെത്തിയാണ് തീ നിയന്ത്രണവിധേയമായത്. ബസിന് തീപിടിക്കാനുള്ള കാരണം വ്യക്തമല്ല. ബസിന്റെ സീറ്റുകൾ അടക്കമുള്ളവ കത്തിനശിച്ചു
 

See also  സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ഡിഎ കുടിശ്ശിക 10 ശതമാനം അനുവദിച്ച് ഉത്തരവിറങ്ങി

Related Articles

Back to top button