Kerala

ലോറിയിൽ നിന്നിറക്കുന്നതിനിടെ തൃപയാറിൽ ആനയിടഞ്ഞു; വീടിന്റെ ഗേറ്റും വാഹനവും തകർത്തു, പോസ്റ്റുകൾ മറിച്ചിട്ടു

തൃപയാറിൽ ആനയിടഞ്ഞു. ഗൗരിനന്ദൻ എന്ന ആനയാണ് കിഴക്കേ രാജവീഥി റോഡിൽ ഇടഞ്ഞോടി വ്യാപക നാശം വരുത്തിയത്. ഒരു വീടിന്റെ ഗേറ്റ് ആന തകർത്തു. നിരവധി തെങ്ങുകളും ഇലക്ട്രിക് പോസ്റ്റും മാവും മറിച്ചിട്ടു

പുലർച്ചെ നാല് മണിയോടെ ഇടഞ്ഞ ആനയെ നാല് മണിക്കൂറോളം നേരമെടുത്താണ് തളക്കാനായത്. എഴുന്നള്ളിപ്പ് കഴിഞ്ഞ് ലോറിയിൽ കൊണ്ടുവന്ന് ഒഴിഞ്ഞ പറമ്പിൽ കെട്ടാൻ പോകുമ്പോഴാണ് ആന ഇടഞ്ഞോടിയത്. റോഡിലൂടെ ഓടിയ ആന സമീപത്തെ സലീം എന്നയാളുടെ വീടിന്റെ ഗേറ്റ് തകർത്തു

വീടുകളുടെ ഇടയിലൂടെ ഓടിയ ആന കരിമ്പാടത്ത് താമസിക്കുന്ന സുശാന്തിന്റെ വാഹനം തകർത്തു. പുലർച്ചെയായതിനാൽ ആളുകളൊന്നും ഉണർന്നിരുന്നില്ല. ഇതാണ് വലിയ ദുരന്തത്തിലേക്ക് പോകാതെ രക്ഷിച്ചത്. ചെറുപറമ്പ് പ്രദേശത്തേക്ക് ഓടിയെത്തിയ ആന സ്വകാര്യ വ്യക്തിയുടെ പറമ്പിലെ എട്ട് തെങ്ങുകളും സമീപത്തെ ഇലക്ട്രിക് പോസ്റ്റും മറിച്ചിട്ടു. രാവിലെ ഏഴരയോടെയാണ് ആനയെ തളയ്ക്കാനായത്.
 

See also  തിരുവനന്തപുരം സെൻട്രലിൽ സുധീർ കരമന ഇടത് സ്ഥാനാർഥി; പ്രഖ്യാപിച്ച് എൽഡിഎഫ് കൺവീനർ

Related Articles

Back to top button