Kerala

നിലമ്പൂരിൽ അൻവർ ഫാക്ടറുണ്ടായിട്ടുണ്ട്; അടച്ച വാതിൽ തുറക്കാനും സാധിക്കുമെന്ന് സണ്ണി ജോസഫ്

നിലമ്പൂരിൽ യുഡിഎഫ് പ്രതീക്ഷിച്ച വിജയത്തിലേക്ക് അടുക്കുന്നതായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. പന്ത്രണ്ടായിരത്തിനും 15,000ത്തിനും ഇടയിൽ ഭൂരിപക്ഷമാണ് യുഡിഎഫ് പ്രതീക്ഷിച്ചത്. പിവി അൻവർ ഫാക്ടർ തെരഞ്ഞെടുപ്പിൽ ഉണ്ടായിട്ടുണ്ടെന്നും അത് തള്ളിക്കളയാനാകില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു

യുഡിഎഫ് വോട്ടുകൾ അൻവറിന് പോയിട്ടുണ്ടോയെന്ന് പരിശോധിക്കും. ചില സ്ഥലങ്ങളിൽ അൻവറിന് കൂടുതൽ വോട്ട് കിട്ടിയിട്ടുണ്ട്. അൻവർ ഫാക്ടറായിട്ടുണ്ടെന്ന് യാഥാർഥ്യമാണ്. ഇത്രയും വോട്ട് കിട്ടിയ ആളിനെ തള്ളാൻ കഴിയില്ല

അൻവറിനെ യുഡിഎഫിൽ എടുക്കുമോയെന്ന കാര്യം പിന്നീട് ചർച്ച ചെയ്യും. രാഷ്ട്രീയത്തിൽ പൂർണമായി അടഞ്ഞ വാതിലുകളല്ല. അടച്ച വാതിലുകൾ വേണമെങ്കിൽ തുറക്കാനും സാധിക്കുമെന്ന് സണ്ണി ജോസഫ് പറഞ്ഞു

See also  ഉരുൾപൊട്ടിൽ ഉറ്റവരെ നഷ്ടപ്പെട്ട ശ്രുതിയെ തേടി വീണ്ടും ദുരന്തം; അപകടത്തിൽ പരുക്കേറ്റ പ്രതിശ്രുത വരൻ ഗുരുതരാവസ്ഥയിൽ

Related Articles

Back to top button