Kerala

വി കുഞ്ഞികൃഷ്ണൻ അടഞ്ഞ അധ്യായം; പാർട്ടിക്ക് ഒരു ഉത്കണ്ഠയുമില്ലെന്ന് എംവി ഗോവിന്ദൻ

വി കുഞ്ഞികൃഷ്ണൻ അടഞ്ഞ അധ്യായമെന്ന് ആവർത്തിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. രക്തസാക്ഷി ഫണ്ട് തട്ടിപ്പിൽ കുഞ്ഞികൃഷ്ണനുമായി സിപിഎം പരസ്യ സംവാദം നടത്തില്ല. പുസ്തകത്തിലെ വിമർശനങ്ങൾക്ക് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി നാളെ മറുപടി നൽകുമെന്നും എംവി ഗോവിന്ദൻ പറഞ്ഞു

പാർട്ടിക്ക് യാതൊരു ഉത്കണ്ഠയുമില്ല. ഓരോ ദിവസവും കുഞ്ഞികൃഷ്ണന്റെ ആരോപണങ്ങൾക്ക് മറുപടി നൽകേണ്ട കാര്യമില്ല. അതൊരു അടഞ്ഞ അധ്യായമാണെന്നും എംവി ഗോവിന്ദൻ പറഞ്ഞു. പയ്യന്നൂർ എംഎൽഎ ടിഐ മധുസൂദനനെ വി കുഞ്ഞികൃഷ്ണൻ പരസ്യ സംവാദത്തിന് ക്ഷണിച്ചെങ്കിലും സിപിഎം ഏറ്റെടുക്കില്ല

ഇന്നലെയാണ് വി കുഞ്ഞികൃഷ്ണന്റെ നേതൃത്വത്തെ അണികൾ തിരുത്തണം എന്ന പേരിലുള്ള പുസ്തകം ഇറങ്ങിയത്. ഇതിന്റെ പശ്ചാത്തലത്തിൽ സിപിഎം ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് നാളെ മറുപടി നൽകും.
 

See also  അഞ്ച് വർഷം നീണ്ട നിയമപോരാട്ടം; പെരിയ ഇരട്ടക്കൊലപാതക കേസിൽ നാളെ വിധി

Related Articles

Back to top button