Kerala

വി കുഞ്ഞികൃഷ്ണന് പക മൂത്ത് അന്ധത ബാധിച്ചു; കണക്ക് ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുമെന്ന് കെ കെ രാഗേഷ്

വി കുഞ്ഞികൃഷ്ണന്റെ പുസ്തകപ്രകാശനത്തിൽ എത്തിയത് ഇടത് വിരുദ്ധരുടെ കൂട്ടമെന്ന് സിപിഎം കണ്ണൂർ ജില്ല സെക്രട്ടറി കെ കെ രാഗേഷ്. ഇടത് വിരുദ്ധരെ ഉപയോഗിച്ചാണ് പരിപാടി നടത്തിയത്. ടി ഐ മധുസൂദനനെ വ്യക്തിപരമായി ലക്ഷ്യം വെക്കുന്നതാണ് പുസ്തകം. പക മൂത്ത് കുഞ്ഞികൃഷ്ണന് അന്ധത ബാധിച്ചുവെന്നും കെക രാഗേഷ് വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

പുസ്തകപ്രകാശനത്തിന് ആർഎംപിക്കാർ വരെ ഉണ്ടായിരുന്നു. ഇടതുപക്ഷ ലേബലിട്ട് പലരും വന്നു. ഫണ്ട് തട്ടിയെന്ന ആരോപണം ഭാവനാസൃഷ്ടിയാണെന്നാണ് രാഗേഷിന്റെ വിശദീകരണം. പണം വാങ്ങിയത് സഖാക്കളിൽ നിന്നാണ്. ബഹുജനമെന്നാൽ പൊതുജനമല്ല. ചാനലുകൾക്ക് മുന്നിൽ കണക്ക് അവതരിപ്പിക്കില്ല. ജനങ്ങൾക്ക് മുന്നിൽ കണക്ക് അവതരിപ്പിക്കും

 2021ലെ തെരഞ്ഞെടുപ്പു ഫണ്ട് ക്രമക്കേട് മൂന്ന് ഓഡിറ്റർമാർ പരിശോധിച്ചത് ആണ്. ധനരാജ് രക്തസാക്ഷി ഫണ്ട് രണ്ടു രീതിയിലാണ് ഫണ്ട് ശേഖരിച്ചത്. ഒന്ന് പാർട്ടി സഖാക്കളിൽ നിന്ന്, രണ്ടു സഹകരണ ജീവനക്കാരിൽ നിന്ന്. ബഹുജനങ്ങളിൽ നിന്ന് ഫണ്ട് പിരിച്ചിട്ടില്ല. ഏരിയ കമ്മിറ്റി വരവ് ചെലവ് കണക്ക് ചർച്ച ചെയ്തു അംഗീകരിച്ചതാണ്. കുഞ്ഞികൃഷ്ണൻ തരംതാണ പ്രസ്താവന നടത്തി. എല്ലാ ബൂത്തുകളിലും അനുഭാവി യോഗങ്ങൾ നടത്തും. അവിടെ കണക്ക് അവതരിപ്പിക്കുമെന്നും കെ കെ രാഗേഷ് പറഞ്ഞു

See also  രാജീവ് ചന്ദ്രശേഖറിനെ സംവാദത്തിന് ക്ഷണിച്ച് വി.ശിവൻകുട്ടി; മണ്ഡലത്തിലെ വികസനപ്രവർത്തനങ്ങൾ പ്രധാനമന്ത്രി അറിയണം

Related Articles

Back to top button