Kerala

​‘സലിം കുമാർ അതുല്യ പ്രതിഭ, നഷ്ടപ്പെട്ടത് സഹോദര തുല്യനെ’; മുഖ്യമന്ത്രി വി.ഡി. സതീശൻ

കൊച്ചി: അന്തരിച്ച പ്രശസ്ത ചലച്ചിത്ര താരം സലിം കുമാറിന് വികാരാധീനനായി അന്ത്യാഞ്ജലി അർപ്പിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. മലയാള സിനിമയ്ക്ക് ഒരു പ്രതിഭാശാലിയായ കലാകാരനെ മാത്രമല്ല, വ്യക്തിപരമായി തനിക്ക് ഒരു കൂടപ്പിറപ്പിനെയാണ് നഷ്ടമായതെന്ന് മുഖ്യമന്ത്രി തന്റെ അനുശോചന സന്ദേശത്തിൽ പറഞ്ഞു. പറവൂർ ടൗൺഹാളിൽ പൊതുദർശനത്തിന് വെച്ച സലിം കുമാറിന്റെ ഭൗതികശരീരത്തിൽ അന്തിമോപചാരം അർപ്പിക്കാൻ മുഖ്യമന്ത്രി നേരിട്ടെത്തിയിരുന്നു.

​സലിം കുമാറിന്റെ വിയോഗം തനിക്ക് തീരാനഷ്ടമാണെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി, അദ്ദേഹത്തിന്റെ മക്കളായ ചന്തുവിനെയും ആരോമലിനെയും ചേർത്തുപിടിച്ച് ആശ്വസിപ്പിച്ചു. സലിം കുമാറുമായി തനിക്ക് അതിതീവ്രമായ ആത്മബന്ധമാണുണ്ടായിരുന്നതെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

​”ചിരിയുടെ മണവാളൻ മാത്രമായിരുന്നില്ല എനിക്ക് സലിം കുമാർ. അയാൾക്കും ഞാനും തമ്മിൽ അതിതീവ്രമായൊരു ആത്മബന്ധമുണ്ട്. എന്റെ നാടിന്റെ അഭിമാനമായൊരാൾ. എനിക്കൊരു നിലപാടുണ്ടെന്ന് ഉറക്കെ പറഞ്ഞൊരാൾ… ഒരു മുഖം കൊണ്ട് ചിരി പകരുമ്പോൾ മറുഭാഗത്ത് കണ്ണീരിന്റെ നനവ് ഹൃദയത്തിലേക്ക് പകരുകയായിരുന്നു അദ്ദേഹം. മലയാള സിനിമയ്ക്ക് ഒരു പ്രതിഭാശാലിയെയും എനിക്ക് എന്റെ കൂടപ്പിറപ്പിനെയുമാണ് നഷ്ടമായത്. സലിം കുമാറിന് വിട.” – മുഖ്യമന്ത്രി വി.ഡി. സതീശൻ കുറിച്ചു.

 

​സ്വന്തം രാഷ്ട്രീയ നിലപാടുകൾ തുറന്നുപറയാൻ ഒട്ടും മടി കാണിക്കാത്ത ധീരനായ കലാകാരനായിരുന്നു സലിം കുമാറെന്നും, കോൺഗ്രസുകാരനാണെന്ന് വിളിച്ചുപറയാൻ അദ്ദേഹം ആരെയും ഭയപ്പെട്ടിരുന്നില്ലെന്നും മുഖ്യമന്ത്രി ഓർത്തെടുത്തു. മുഖ്യമന്ത്രിയായ ശേഷം നാട്ടുകാർ തനിക്ക് നൽകിയ സ്വീകരണത്തിലാണ് സലിം കുമാർ അവസാനമായി പങ്കെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വർഷങ്ങളായി വി.ഡി. സതീശന്റെ തിരഞ്ഞെടുപ്പ് പ്രചാരണ വേദികളിലെ സജീവ സാന്നിധ്യമായിരുന്നു സലിം കുമാർ.

See also  ധർമടത്ത് പിണറായി വിജയൻ നാമനിർദേശ പത്രിക സമർപ്പിച്ചു

Related Articles

Back to top button