Kerala

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഓക്‌സിജൻ സിലിണ്ടറിന്റെ ഫ്‌ളോ മീറ്റർ പൊട്ടിത്തെറിച്ചു; അറ്റൻഡർക്ക് പരുക്ക്

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വീണ്ടും ഓക്‌സിജൻ സിലിണ്ടറിന്റെ ഫ്‌ളോമീറ്റർ പൊട്ടിത്തെറിച്ചു. അപകടത്തിൽ വനിത അറ്റൻഡർക്ക് പരുക്കേറ്റു. ഫാരിഷ ബീവിക്കാണ് പരുക്കേറ്റത്

നെറ്റിയിൽ ഗ്ലാസ് തറച്ചുകയറുകയായിരുന്നു. ഇന്ന് പുലർച്ചെ രണ്ട് മണിയോടെ കാഷ്വാലിറ്റിയിലാണ് അപകടം നടന്നത്. ഓക്‌സിജൻ സിലിണ്ടർ മാറ്റി ഘടിപ്പിക്കുന്നതിനിടെയാണ് സംഭവം

ഫാരിഷ ബീവിയുടെ നെറ്റിയിലാണ് പരുക്ക്. ഇവരെ ട്രോമ ഐസിയുവിലേക്ക് മാറ്റി. പരുക്ക് ഗുരുതരമാണെന്നാണ് വിവരം
 

See also  സുധാകരന് തിരിച്ചടി നൽകാൻ സിപിഎം; മത്സരിച്ചാൽ എതിർ സ്ഥാനാർഥിയായി വിഎസിന്റെ മകൻ വരും

Related Articles

Back to top button