Kerala

ഒരേ കുറ്റത്തിന് രണ്ട് തവണ ശിക്ഷിക്കപ്പെടാൻ പാടില്ല; ബലാത്സംഗ കേസിൽ മോൻസൺ മാവുങ്കൽ സുപ്രീം കോടതിയിൽ

ബലാത്സംഗ കേസിൽ വിചാരണ നേരിടണമെന്ന കേരള ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോൻസൺ മാവുങ്കൽ സുപ്രീം കോടതിയെ സമീപിച്ചു. വീട്ടുജോലിക്കാരിയുടെ മകളെ ബലാത്സംഗം ചെയ്തുവെന്ന കുറ്റത്തിന് വിചാരണ നേരിടാനാണ് ഹൈക്കോടതി ഉത്തരവ്. ഈ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് മോൻസൺ സുപ്രീം കോടതിയെ സമീപിച്ചത്. 

വീട്ടു ജോലിക്കാരിയുടെ മകളെ പ്രായപൂർത്തിയാകുന്നതിന് മുമ്പ് പീഡിപ്പിച്ച് ഗർഭിണിയാക്കുകയും ഗർഭം അലസിപ്പിക്കുകയും ചെയ്തുവെന്ന കേസിൽ എറണാകുളം പോക്‌സോ കോടതി മോൻസനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. പ്രായപൂർത്തിയായ ശേഷം പീഡിപ്പിച്ചതിനാണ് പോലീസ് രണ്ടാമത്തെ ബലാത്സംഗ കേസ് രജിസ്റ്റർ ചെയ്തത്

ഈ കേസിൽ വിചാരണ നേരിടണമെന്ന ഉത്തരവിനെതിരെയാണ് മോൻസൺ സുപ്രീം കോടതിയെ സമീപിച്ചത്. ഒരേ കുറ്റത്തിന് രണ്ട് തവണ ശിക്ഷിക്കപ്പെടാൻ പാടില്ലെന്ന വകുപ്പ് ചൂണ്ടിക്കാട്ടിയാണ് അപ്പീൽ.
 

See also  മഴ ശക്തമാകുന്നു: ഓറഞ്ച് അലർട്ട് മൂന്ന് ജില്ലകളിൽ, 8 ജില്ലകളിൽ യെല്ലോ അലർട്ട്

Related Articles

Back to top button