Kerala

തെരഞ്ഞെടുപ്പ് സമയത്ത് രണ്ട് കോടി രൂപ വാങ്ങി, ഇതുവരെ തിരികെ നൽകിയില്ല: ആന്റോ ആന്റണിക്കെതിരെ നെടുമ്പറമ്പിൽ ഫിനാൻസ്

ആന്റോ ആന്റണി എംപി തെരഞ്ഞെടുപ്പ് സമയത്ത് രണ്ട് കോടി രൂപ വാങ്ങിയിട്ട് തിരികെ നൽകിയില്ലെന്ന് തിരുവല്ല നെടുമ്പറമ്പിൽ ഫിനാൻസ്. ആന്റോയ്ക്ക് നൽകിയത് നിക്ഷേപകരുടെ പണമാണ്. വിവരം ഇഡിയെയും ക്രൈംബ്രാഞ്ചിനെയും അറിയിച്ചു. തന്ത്രി കണ്ഠര് രാജീവർക്ക് സ്ഥാപനത്തിൽ നിക്ഷേപമില്ലെന്നും ഫിനാൻസ് ഉടമ എൻ എം രാജു വ്യക്തമാക്കി

ആന്റോ ആന്റണി 2019 തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് പലതവണ വന്നിരുന്നു. പ്രചാരണത്തിന്റെ ഭാഗമായി 2 കോടി രൂപ പലിശക്ക് നൽകി. ഇതുവരെ 20 ലക്ഷം മാത്രമാണ് നൽകിയത്. ഈടൊന്നും നൽകാതെയാണ് പണം നൽകിയതെന്നും എൻഎം രാജു പറഞ്ഞു. നിക്ഷേപ തട്ടിപ്പ് കേസിൽ രണ്ട് വർഷമായി ഇഡി അന്വേഷണം നേരിടുകയാണ് തിരുവല്ല നെടുമ്പറമ്പിൽ ക്രെഡിറ്റ് സിൻഡിക്കേറ്റ്

2024 ജൂലൈ മുതൽ നിക്ഷേപ തട്ടിപ്പിൽ ഇഡി അന്വേഷണം തുടരുകയാണ്. ഇതിനിടെയാണ് സ്വർണക്കൊള്ള കേസിൽ ജയിലിലുള്ള തന്ത്രി കണ്ഠര് രാജീവർക്ക് സ്ഥാപനത്തിൽ നിക്ഷേപമുണ്ടായെന്ന ആരോപണം ഉയരുന്നത്. ഇതിൽ വ്യക്തത വരുത്താൻ ഇഡി ഇവിടെ റെയ്ഡ് നടത്തിയിരുന്നു.
 

See also  നവീൻ ബാബുവിന്റെ മരണം: യാത്രയയപ്പ് ഒരുക്കിയതിൽ ഗൂഢാലോചനയുണ്ടെന്ന് ആവർത്തിച്ച് കുടുംബം

Related Articles

Back to top button