Kerala

അടൂർ പ്രകാശിനെ എസ് ഐടി ചോദ്യം ചെയ്യുന്നു

ശബരിമല സ്വർണക്കൊള്ള കേസിൽ യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് എംപിയെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുന്നതായി വിവരം. തിരുവനന്തപുരത്തെ എസ്‌ഐടി ഓഫീസിലാണ് ചോദ്യം ചെയ്യൽ. ഇന്ന് രാവിലെയാണ് ചോദ്യം ചെയ്യലിനായി അടൂർ പ്രാകശ് എത്തിയത്

ശബരിമല സ്വർണക്കൊള്ളയിൽ അറസ്റ്റിലായ പ്രതികളുമായി അടൂർ പ്രകാശിന് ബന്ധമുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ. കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി അടൂർ പ്രകാശ് കൂടിക്കാഴ്ച നടത്തിയിരുന്നതായും സമ്മാനങ്ങൾ സ്വീകരിച്ചതായുമുള്ള വിവരങ്ങൾ പുറത്തുവന്നിരുന്നു

ഇക്കാര്യമടക്കം അടൂർ പ്രകാശിൽ നിന്ന് ചോദിച്ചറിയും. നേരത്തെ മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെയും എസ്‌ഐടി ചോദ്യം ചെയ്തിരുന്നു. അടുത്ത ദിവസവും കടകംപള്ളിയെ വീണ്ടും ചോദ്യം ചെയ്യാൻ സാധ്യതയുണ്ടെന്നാണ് വിവരം
 

See also  നാലാം വയസിൽ അമ്മയും 11ാം വയസിൽ അച്ഛനും നഷ്ടമായി; പുന്നപ്രയുടെ വീരപുത്രൻ കേരളത്തിന്റെ കരളായി മാറിയത് എങ്ങനെ

Related Articles

Back to top button