Kerala

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്; വെള്ളി വിലയും കുതിക്കുന്നു

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്. 22 കാരറ്റ് സ്വർണം പവന് ഇന്ന് 1640 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവന്റെ വില 1,16,480 രൂപയിലെത്തി. ശനിയാഴ്ചയും പവന്റെ വില ഉയർന്നിരുന്നു. പവന് 2120 രൂപയാണ് അന്ന് വർധിച്ചത്

ഗ്രാമിന് ഇന്ന് 205 രൂപ വർധിച്ച് 14,560 രൂപയിലെത്തി. സ്വർണവില ഇനിയും ഉയർന്നേക്കുമെന്നാണ് വിപണി നിരീക്ഷകർ പറയുന്നത്. ജനുവരി 29ന് സ്വർണവില സർവകാല റെക്കോർഡാണ് 1.31 ലക്ഷത്തിൽ എത്തിയിരുന്നു. പിന്നീട് വിലയിൽ ഉണ്ടായ ഇടിവിനെ തുടർന്ന് സ്വർണത്തിലുള്ള നിക്ഷേപം വീണ്ടും വർധിച്ചിട്ടുണ്ട്

18 കാരറ്റ് സ്വർണവിലയും ഉയർന്നു. ഗ്രാമിന് 168 രൂപ വർധിച്ച് 11,913 രൂപയിലെത്തി. വെള്ളി വിലയും കുതിക്കുകയാണ്. ഒരു ഗ്രാം വെള്ളിയുടെ വില 300 രൂപയിലെത്തി
 

See also  മണ്ണിടിച്ചിൽ ഭീഷണി: കാസർകോട് ബേവിഞ്ചയിലും വീരമലക്കുന്നിലും യാത്രാ വാഹനങ്ങൾക്ക് നിരോധനം

Related Articles

Back to top button