Kerala
സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസർ ചിന്നു പാപ്പു വാടക വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ

കാസർകോട്ടെ സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസർ ജീവനൊടുക്കിയ നിലയിൽ. ആദൂർ സ്വദേശി ചിന്നു പാപ്പുവാണ് ജീവനൊടുക്കിയത്. വാടക ക്വാർട്ടേഴ്‌സിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടത്.
ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
കുടുംബപ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ഇതേ തുടർന്നുള്ള മാനസിക വിഷമത്തിലാണ് ജീവനൊടുക്കിയതെന്നാണ് നിഗമനം


