Kerala

ബേപ്പൂരിൽ അൻവറിനെ യുഡിഎഫ് പ്രഖ്യാപിച്ചിട്ടില്ല; സണ്ണി ജോസഫിനെ തള്ളി വിഡി സതീശൻ

ബേപ്പൂരിൽ പിവി അൻവർ യുഡിഎഫ് സ്ഥാനാർഥിയാകുമെന്ന കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ പ്രസ്താവന തള്ളി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ബേപ്പൂരിൽ അൻവറിനെ യുഡിഎഫ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെന്നും സീറ്റ് വിഭജനം പൂർത്തിയായാൽ മാത്രമേ സ്ഥാനാർഥി പ്രഖ്യാപനമുണ്ടാകൂവെന്നും  സതീശന്‍ പറഞ്ഞു

അൻവർ എവിടെ മത്സരിച്ചാലും ജയിക്കുമെന്ന അർഥത്തിലാണ് കെപിസിസി പ്രസിഡന്റ് പ്രതികരിച്ചത്. അത് ഔദ്യോഗിക പ്രഖ്യാപനമല്ലെന്നും സതീശൻ പ്രതികരിച്ചു. ബേപ്പൂരിലെ സ്ഥാനാർഥി നിർണയത്തിൽ അന്തിമ തീരുമാനമായിട്ടില്ലെന്ന സൂചനയാണ് സതീശൻ നൽകുന്നത്

അതേസമയം വർഗീയതയുമായി ഒരുതരത്തിലും വിട്ടുവീഴ്ചക്കില്ലെന്നും സതീശൻ പറഞ്ഞു. വർഗീയത ആര് പറഞ്ഞാലും എതിർക്കും. മതേതര മനസ്സുള്ളവർ തന്റെ നിലപാടിനൊപ്പം നിൽക്കുമെന്നും സതീശൻ പറഞ്ഞു.
 

See also  നടിയെ ആക്രമിച്ച കേസ്: മെമ്മറി കാർഡ് തുറന്നതിൽ നടപടിയില്ല, രാഷ്ട്രപതിക്ക് കത്തയച്ച് അതിജീവിത

Related Articles

Back to top button