Kerala

പാലക്കാട് ഊർജസ്വലനായ സ്ഥാനാർഥി വരും, സന്ദീപ് വാര്യരടക്കം പരിഗണനയിൽ: വി കെ ശ്രീകണ്ഠൻ

മലമ്പുഴയിൽ വിഎസ് അച്യുതാനന്ദന്റെ മുൻ പിഎ എ സുരേഷ് സ്ഥാനാർഥിയായി എത്തിയാൽ ജനങ്ങൾ ഇരുകൈയും നീട്ടി സ്വീകരിക്കുമെന്ന് വികെ ശ്രീകണ്ഠൻ എംപി. സ്‌ക്രീനിംഗ് കമ്മിറ്റിയാണ് അന്തിമ തീരുമാനമെടുക്കേണ്ടത്. പാലക്കാട് ഊർജസ്വലനായ സ്ഥാനാർഥി വരും. സന്ദീപ് വാര്യരുടെ പേരടക്കം പരിഗണനയിലുണ്ടെന്നും വികെ ശ്രീകണ്ഠൻ പറഞ്ഞു

അപ്രതീക്ഷിതമായ പലതും പാലക്കാട് ജില്ലയിൽ സിപിഎമ്മിൽ സംഭവിക്കും. അതേസമയം എ സുരേഷിനെ മത്സരിപ്പിക്കാനുള്ള നീക്കത്തിൽ പ്രതികരിച്ച് ഡിസിസി നേതൃത്വം രംഗത്തുവന്നു. സുരേഷിനെ മത്സരിപ്പിക്കാനുള്ള നീക്കത്തെ കുറിച്ച് ഡിസിസിയോട്  കെപിസിസി അഭിപ്രായം തേടിയിട്ടില്ലെന്ന് ഡിസിസി പ്രസിഡന്റ് എ തങ്കപ്പൻ പറഞ്ഞു

സുരേഷിനെ മത്സരിപ്പിക്കുന്നതിൽ എതിർപ്പില്ല. പാർട്ടിയിലേക്ക് വരുന്ന എല്ലാവരെയും സ്വീകരിക്കും. സ്ഥാനാർഥികളെ നിശ്ചയിക്കുന്നത് കെപിസിസിയാണ്. എ സുരേഷ് അടക്കമുള്ളവർ പാർട്ടിയിൽ വന്നാൽ സ്വീകരിക്കുമെന്നും എ തങ്കപ്പൻ പറഞ്ഞു
 

See also  പിണറായി വിജയന് ഏറ്റവും നല്ല കൂട്ട് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ്: സതീശൻ

Related Articles

Back to top button