Kerala

വീട്ടമ്മയുടെ വയറ്റിൽ കുടുങ്ങിയത് കത്രികയല്ല, മസ്‌കിറ്റോ; 50 വർഷം കഴിഞ്ഞാലും ഒരു കുഴപ്പവുമില്ലെന്ന് ഡോ. ലളിതാംബിക

വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശസ്ത്രക്രിയക്കിടെ വീട്ടമ്മയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ പ്രതികരിച്ച് ഗൈനക്കോളജി വിഭാഗം മേധാവിയായിരുന്ന ഡോ. ലളിതാംബിക. വീട്ടമ്മയുടെ വയറ്റിൽ കുടുങ്ങിയത് കത്രികയല്ല, മസ്‌കിറ്റോ എന്നുള്ള ചെറിയ ഉപകരണമാണ്. ഉപകരണം അകത്തുപോയി 50 വർഷം കഴിഞ്ഞാലും ഒന്നും സംഭവിക്കില്ലെന്നും ഡോക്ടർ ലളിതാംബിക ന്യായീകരിച്ചു

വീട്ടമ്മ മുമ്പും ശസ്ത്രക്രിയക്ക് വിധേയയായിട്ടുണ്ട്. അപ്പോൾ ഉപകരം അകത്തു പോയതാകാം. ശസ്ത്രക്രിയ ചെയ്തത് താനല്ല. വകുപ്പ് മേധാവി ആയതിനാലാണ് തന്റെ പേര് പറയുന്നതെന്നും ലളിതാംബിക പറഞ്ഞു. മൂത്രത്തിൽ കല്ലിന്റെ അസുഖത്തിനാണ് വീട്ടമ്മ ചികിത്സ തേടി വന്നത്. താനല്ല ശസ്ത്രക്രിയ ചെയ്തത്

ആരാണ് ചെയ്തതെന്ന് ഓർമയില്ല. കൊവിഡ് കാലമായതിനാൽ താൻ അതിന്റെ പ്രവർത്തനങ്ങളിലായിരുന്നു. മൂന്നര കിലോയുള്ള ട്യൂമറായതിനാലാണ് ഓപറേഷൻ നടത്തിയത്. രോഗി വീട്ടിൽ വന്നിട്ടില്ല താൻ ആരോടും ചികിത്സക്ക് പണം വാങ്ങിയിട്ടില്ല. വീട്ടിൽ രോഗികളെ കാണുന്നത് വലിയ കാര്യമല്ലെന്നും ഡോ. ലളിതാംബിക പ്രതികരിച്ചു
 

See also  എലത്തൂരിൽ എ കെ ശശീന്ദ്രന് ക്ലോക്ക് ചിഹ്നം ഇല്ല; പകരം 'കാഹളം മുഴക്കുന്ന മനുഷ്യൻ'

Related Articles

Back to top button