Kerala

ഹിയറിംഗ് നടപടികൾ പൂർത്തിയാകുന്നു; സംസ്ഥാനത്ത് അന്തിമ വോട്ടർപട്ടിക 21ന് പ്രസിദ്ധീകരിച്ചേക്കും

സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പുതുക്കിയ അന്തിമ വോട്ടർപട്ടിക ഈ മാസം 21ന് പ്രസിദ്ധീകരിക്കും. വോട്ടർപട്ടിക സമഗ്രമായി പരിഷ്‌കരിക്കുന്നതിന്റെ അവസാന ഘട്ടത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ. 

നോട്ടീസ് നൽകിയ മുഴുവൻ പേരുടെയും ഹിയറിംഗ് നടപടികൾ പൂർത്തിയായിക്കൊണ്ടിരിക്കുകയാണെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു ഖേൽക്കർ അറിയിച്ചു. അർഹതയുള്ള ഒരാൾ പോലും പട്ടികയിൽ നിന്ന് പുറത്താകില്ലെന്ന് ഉറപ്പുവരുത്താൻ കർശന നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

തിരുവനന്തപുരം, എറണാകുളം ജില്ലകളാണ് ഹിയറിംഗ് നടപടികൾ വേഗത്തിൽ പൂർത്തിയാക്കിയതിൽ മുന്നിൽ. ഇരു ജില്ലകളിലും 14 മണ്ഡലങ്ങളിൽ വീതം ഹിയറിംഗ് പൂർത്തിയായി. പാലക്കാട് 10 മണ്ഡലങ്ങളിലും ആലപ്പുഴയിൽ ഒമ്പത് മണ്ഡലങ്ങളിലും നടപടികൾ പൂർത്തിയായിട്ടുണ്ട്. ഡിസംബർ 23ന് ആരംഭിച്ച ഹിയറിംഗ് ഈ മാസം 14നാണ് പൂർത്തിയാകുക.
 

See also  പാലക്കാട്ടെ സിപിഎം വിമത കൺവെൻഷനിൽ പങ്കെടുത്ത് പികെ ശശി; മുദ്രവാക്യം വിളികളോടെ സ്വീകരണം

Related Articles

Back to top button