Kerala

അയ്യപ്പ സംഗമം: സ്‌പോൺസർഷിപ്പിലൂടെ കിട്ടിയത് 4 കോടി, ബാക്കി കണക്ക് ദേവസ്വം ബോർഡ് പറയുമെന്ന് മന്ത്രി

ആഗോള അയ്യപ്പ സംഗമത്തിന് സർക്കാർ ഒരുക്കിയത് പശ്ചാത്തല സൗകര്യം മാത്രമെന്ന് മന്ത്രി വിഎൻ വാസവൻ. നാല് കോടി രൂപ സ്‌പോൺസർഷിപ്പ് വഴി കിട്ടിയെന്ന് അറിയാം. ബാക്കി കണക്ക് കൃത്യമായി പറയേണ്ടത് ദേവസ്വം ബോർഡാണ്. അയ്യപ്പ സംഗമം കാരണമാണ് സ്വർണക്കൊള്ള പുറത്തുവന്നത്. 

അയ്യപ്പ സംഗമം പൊളിക്കാൻ ഗൂഢാലോചന നടത്തിയത് യുഡിഎഫാണ്. ശബരിമല സ്വർണക്കൊള്ള യുഡിഎഫിന് ബൂമറാംഗ് ആയെന്നും വിഎൻ വാസവൻ പറഞ്ഞു. അയ്യപ്പ സംഗമത്തിന്റെ കണക്ക് സ്‌പെഷ്യൽ കമ്മീഷണർ ഇന്ന് ഹൈക്കോടതിയിൽ ഹാജരാക്കിയിരുന്നു

വരവ് ചെലവ് കണക്കുകളിൽ പൊരുത്തക്കേടുകളുണ്ടെന്നാണ് ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നത്. വിഷയത്തിൽ ദേവസ്വം ബോർഡ് മറുപടി നൽകണമെന്ന് ഹൈക്കോടതി നിർദേശം നൽകി.
 

See also  പലരും തന്നെ കൊല്ലാൻ ശ്രമിച്ചു, കൊല്ലാൻ ശ്രമിച്ചവരൊക്കെ ചത്തുപോയി; തനിപ്പോഴും ഉണ്ടെന്ന് വെള്ളാപ്പള്ളി

Related Articles

Back to top button