പന്തീരങ്കാവ് ടോൾ പ്ലാസ ജീവനക്കാരുടെ മോശം പെരുമാറ്റം: ഇടപെട്ട് മന്ത്രി മുഹമ്മദ് റിയാസ്

കോഴിക്കോട് പന്തീരങ്കാവ് ദേശീയപാത ടോൾ പ്ലാസയിൽ ജീവനക്കാർ ജനങ്ങളുടെ അധിക്ഷേപകരമായി പെരുമാറിയ സംഭവത്തിൽ ഇടപെട്ട് പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസ്. ജനങ്ങളോട് മാന്യമായി പെരുമാറാൻ നിർദേശം നൽകണമെന്ന് കേന്ദ്രത്തോട് മന്ത്രി ആവശ്യപ്പെടും. ദേശീയപാത അതോറിറ്റിയുമായി അടിയന്തരമായി സംസാരിക്കാൻ പിഡബ്ല്യുഡി സെക്രട്ടറിയെ മന്ത്രി ചുമതലപ്പെടുത്തി
ടോൾ പിരിവ് നൽകുന്നതുമായി ബന്ധപ്പെട്ട് കാർ യാത്രികരും ടോൾ ജീവനക്കാരും തമ്മിൽ കഴിഞ്ഞ ദിവസം തർക്കം നടന്നിരുന്നു. ഇതിനിടയിൽ ഒരു ജീവനക്കാരൻ യാത്രികനെ ഭീഷണിപ്പെടുത്തുകയും കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തു. മറ്റൊരാൾ പകർത്തിയ ദൃശ്യങ്ങൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് മന്ത്രി വിഷയത്തിൽ ഇടപെട്ടത്
ടോൾ പ്ലാസയിലെത്തുന്ന യാത്രക്കാരോട് തർക്കം വല്ലതുമുണ്ടെങ്കിൽ മാന്യമായി പരിഹരിക്കണമെന്നും മോശമായ പെരുമാറ്റം ജീവനക്കാരുടെ ഭാഗത്ത് നിന്ന് ഉണ്ടാകരുതെന്നും മന്ത്രി നിർദേശം നൽകിയിട്ടുണ്ട്.



