Kerala

പുതിയ പാർട്ടി രൂപീകരിക്കാനൊരുങ്ങി പാലക്കാട്ടെ സിപിഎം വിമതർ

പുതിയ പാർട്ടി രൂപീകരിക്കാനൊരുങ്ങി പാലക്കാട് ജില്ലയിലെ സിപിഎം വിമതർ. ഡെമോക്രാറ്റിക് മാർക്‌സിസ്റ്റ് മുന്നണി രൂപീകരിക്കാനാണ് നീക്കം. നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് വിമതരുടെ നീക്കം. പികെ ശശിയെയും വിമത പാർട്ടിയിൽ ഉൾപ്പെടുത്താൻ നീക്കം നടത്തുന്നുണ്ട്

വലിയ നേതാക്കൾ പാർട്ടി വിട്ട് പോയിട്ടും സിപിഎമ്മിന് ഒന്നും സംഭവിച്ചില്ലെന്നാണ് ഇതിനോട് ജില്ലാ സെക്രട്ടറി ഇഎൻ സുരേഷ് ബാബു പ്രതികരിച്ചത്. കൊഴിഞ്ഞാമ്പാറ, മണ്ണാർക്കാട്, ഒറ്റപ്പാലം മേഖലയിലെ സിപിഎം വിമതരുടെതാണ് സംയുക്ത നീക്കം. പികെ ശശി ഇതിനോട് ഇതുവരെ മനസ് തുറന്നിട്ടില്ല

തദ്ദേശ തെരഞ്ഞെടുപ്പിൽ കൊഴിഞ്ഞാമ്പാറയിലെ സിപിഎം വിമതർ യുഡിഎഫിനൊപ്പം ചേർന്ന് മത്സരിച്ചിരുന്നു. സമാനമായ രീതിയിൽ യുഡിഎഫ് പിന്തുണയോടെയാണ് നീക്കമെന്നാമ് സൂചന.
 

See also  വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതി കുറയ്ക്കാനുള്ള മുഖ്യമന്ത്രിയുടെ തീരുമാനത്തിൽ ദുരൂഹത; വീര്യം കുറഞ്ഞ മദ്യം നിർമിക്കാൻ റിലയൻസ് കമ്പനിയും

Related Articles

Back to top button