Kerala

പൊതു ചടങ്ങുകളിലും സ്‌കൂൾ അസംബ്ലികളിലടക്കം ബാധകം

രാജ്യത്ത് ജനഗണമന ആലപിക്കുന്ന എല്ലാ ചടങ്ങുകളിലും ഇതിന് മുമ്പ് വന്ദേമാതരം ആറ് ചരണങ്ങൾ ആലപിക്കണമെന്ന് കേന്ദ്രസർക്കാർ. വന്ദേമാതരവുമായി ബന്ധപ്പെട്ട പുതിയ മാർഗനിർദേശത്തിലാണ് ഇത് പറയുന്നത്. ത്രിവർണ പതാക ഉയർത്തുന്ന ചടങ്ങുകളിലും രാഷ്ട്രപതി, ഗവർണർമാർ പങ്കെടുക്കുന്ന ചടങ്ങുകളിലും മൂന്ന് മിനിറ്റും 10 സെക്കന്റും ദൈർഘ്യമുള്ള വന്ദേമാതരം ആലപിക്കണം

വന്ദേമാതരം ആലപിക്കുന്ന സമയത്ത് എല്ലാ പൗരൻമാരും എഴുന്നേറ്റ് നിൽക്കണം. എന്നാൽ ന്യൂസ് റീൽ, ഡോക്യുമെന്റി, സിനിമാ പ്രദർശനം എന്നിവിടങ്ങളിൽ വന്ദേമാതരം പ്ലേ ചെയ്യുമ്പോൾ എഴുന്നേൽക്കേണ്ടതില്ല. സ്‌കൂൾ അസംബ്ലികളിലും വന്ദേമാതരം ആലപിക്കാൻ സാധിക്കുന്ന സ്ഥലങ്ങളിലും നിർബന്ധമായും ഇനി മുതൽ വന്ദേമാതരം ആലപിക്കണം

ഇതുവരെ വന്ദേമാതരം ആലപിക്കുന്നതിൽ കേന്ദ്ര സർക്കാർ ഒരു മാനദണ്ഡവും പുറപ്പെടുവിച്ചിരുന്നില്ല. പൊതുചടങ്ങുകളിൽ വന്ദേമാതരം വരികൾ അച്ചടിച്ച് സദസിൽ വിതരണം ചെയ്യണം. സ്‌കൂളുകളിൽ പ്രവർത്തിദിനം വന്ദേമാതരം ആലപിച്ച് കൊണ്ടുവേണം തുടങ്ങാൻ. മന്ത്രിമാരടക്കം പങ്കെടുക്കുന്ന ചടങ്ങുകളിലും വന്ദേമാതരം ആലപിക്കണം.
 

See also  നിയമസഭയിൽ പ്രത്യേക സീറ്റ് അനുവദിച്ചില്ലെങ്കിൽ തറയിൽ ഇരിക്കുമെന്ന് പിവി അൻവർ

Related Articles

Back to top button