Kerala

എൻ വാസുവിന്റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം മുൻ കമ്മീഷണറും പ്രസിഡന്റുമായ എൻ വാസുവിന്റെ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും. പ്രതി സമർപ്പിച്ച സ്വാഭാവിക ജാമ്യഹർജിയിൽ കൊല്ലം വിജിലൻസ് കോടതിയാണ് വിധി പറയുന്നത്. കട്ടിളപ്പാളി കേസിലെ മൂന്നാം പ്രതിയാണ് എൻ വാസു. എസ്‌ഐടി കുറ്റപത്രം സമർപ്പിക്കാത്തത് കൂടി ചൂണ്ടിക്കാട്ടിയാണ് ജാമ്യനീക്കം

വിവേചനം കാണിക്കാൻ പറ്റില്ലെന്നും ജാമ്യഹർജിയിൽ ഇന്ന് വിധി പറയുമെന്നുമാണ് ഇന്നലെ ഹർജി പരിഗണിച്ച കോടതി വ്യക്തമാക്കിയത്. ഇതുവരെ നാല് പ്രതികളാണ് ജാമ്യം നേടി പുറത്തിറങ്ങിയത്. അതേസമയം തന്ത്രി കണ്ഠര് രാജീവരുടെ രണ്ട് കേസുകളിലെയും ജാമ്യഹർജികളിൽ ഇന്നലെ വാദം പൂർത്തിയായി

മറ്റൊരു പ്രതിയായ മുൻ ദേവസ്വം സെക്രട്ടറി ജയശ്രീ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ആരോഗ്യകാരണങ്ങൾ കണക്കിലെടുത്ത് മുൻകൂർ ജാമ്യം വേണമെന്നാണ് ആവശ്യം. നേരത്തെ ഹൈക്കോടതി ഇവരുടെ മുൻകൂർ ജാമ്യഹർജി തള്ളിയിരുന്നു
 

See also  പാലക്കാട് എ തങ്കപ്പൻ സ്ഥാനാർഥിയാകണമെന്ന് ഡിസിസി; തൃത്താലയിൽ വിടി ബൽറാം

Related Articles

Back to top button