Kerala

സൗഹൃദ ചർച്ച; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഖലീൽ ബുഖാരി തങ്ങൾ

മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി എ പി സമസ്ത സെക്രട്ടറി ഖലീൽ ബുഖാരി തങ്ങൾ. മലപ്പുറത്തുവെച്ചാണ് കൂടിക്കാഴ്ച നടന്നത്. കൂടിക്കാഴ്ച സ്ഥിരമായി നടക്കുന്നതാണെന്നും എല്ലാ ഭരണകർത്താക്കളുമായും ചർച്ച നടക്കാറുണ്ടെന്നും ബുഖാരി തങ്ങൾ പറഞ്ഞു.

ഭരിക്കുന്നത് ആരാണെങ്കിലും അവരുമായി സൗഹൃദ ബന്ധം ഉണ്ട്. എല്ലാ ഭരണകർത്താക്കളുമായും ചർച്ച നടക്കാറുണ്ട്. സൗഹൃദ ചർച്ചയിൽ അങ്ങോട്ടും ഇങ്ങോട്ടും പലതും ചർച്ച ചെയ്യുമല്ലോ. എല്ലാം പുറത്ത് പറയാൻ പറ്റില്ലല്ലോയെന്നും അദ്ദേഹം പറഞ്ഞു.

മകന്റെ കല്യാണ സമയത്ത് മുഖ്യമന്ത്രി വന്നിട്ടുണ്ട്. എല്ലാ നോമ്പുതുറക്കും പോകാൻ ശ്രമിക്കാറുണ്ട്. സ്ഥിരമായി ആത്മബന്ധം എല്ലാ ഭരണകർത്താക്കളുമായും തങ്ങൾ നടത്താറുണ്ട്. സൗഹൃദബന്ധമെന്നേ അതിന് പറയാൻ കഴിയുകയുള്ളൂ. സൗഹൃദ സംഭാഷണങ്ങളിലെ കാര്യങ്ങളെല്ലാം പുറത്ത് പറയാനാവില്ലല്ലോയെന്നും ബുഖാരി തങ്ങൾ പറഞ്ഞു.

തങ്ങളുടെ നിലപാട് എല്ലാവർക്കും അറിയാമല്ലോ. തങ്ങൾക്ക് രാഷ്ട്രീയമുണ്ട്, കക്ഷി രാഷ്ട്രീയമില്ല. നിലപാട് അതാത് സമയത്ത് ചർച്ച ചെയ്ത് അറിയിക്കുകയാണ് പതിവെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം ഖലീൽ ബുഖാരി തങ്ങൾ പറഞ്ഞു.

See also  നടിയെ ആക്രമിച്ച കേസിൽ ഒന്ന് മുതൽ 6 വരെയുള്ള പ്രതികൾ കുറ്റക്കാർ; ദിലീപിനെ വെറുതെവിട്ടു

Related Articles

Back to top button