Kerala

ഒരു കമ്മ്യൂണിസ്റ്റുകാരൻ മതപണ്ഡിതന് നൽകി പ്രകാശനം ചെയ്യുന്നതിൽ സന്തോഷം: കെടി ജലീലിന്റെ പുസ്തകം പ്രകാശനം ചെയ്ത് മുഖ്യമന്ത്രി

കെ ടി ജലീലിന്റെ സോഷ്യലിസ്റ്റ് ആയ മുഹമ്മദ് നബി എന്ന പുസ്തകം പ്രകാശനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ. നിലവിൽ ഈ പുസ്തകം പ്രസിദ്ധീകരിക്കാൻ കഴിയുന്ന രാജ്യത്തെ ഏക സംസ്ഥാനമാണ് കേരളമെന്നും ഏത് മതേതരവാദിക്കും സന്തോഷം നൽകുന്ന കാര്യമാണതെന്നും മുഖ്യമന്ത്രി പറഞ്ഞു. മതവർഗീയത വിശ്വാസികളിൽ കുത്തിയിറക്കാൻ ശ്രമിക്കുമ്പോൾ ഇത്തരം പുസ്തകങ്ങൾക്ക് പ്രസക്തിയുണ്ട്. ഒരു കമ്മ്യൂണിസ്റ്റുകാരൻ മതപണ്ഡിതന് നൽകി പുസ്തകം പ്രകാശനം ചെയ്യുന്നതിൽ അഭിമാനമുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 

ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ നേതാവ് തൊടിയൂർ കുഞ്ഞുമുഹമ്മദ് മൗലവിയാണ് പുസ്തകം ഏറ്റുവാങ്ങിയത്. ബംഗ്ലാദേശിൽ ജമാഅത്തെ ഇസ്ലാമി അധികാരത്തിൽ വരുമെന്ന് പ്രതീക്ഷിച്ചുവെന്നും എന്നാൽ ജനങ്ങൾ അവരെ കയ്യൊഴിഞ്ഞുവെന്നും ജമാഅത്തെ ഇസ്ലാമിയെ പൊക്കിക്കൊണ്ട് നടക്കുന്നവർക്ക് ഇതൊരു അനുഭവമാണെന്നും പിണറായി വിജയൻ പ്രതികരിച്ചു.

യുഡിഎഫ് ജമാഅത്തെ ഇസ്ലാമി ബന്ധത്തെയും മുഖ്യമന്ത്രി വിമർശിച്ചു. രാജ്യത്ത് നടക്കുന്ന ആൾക്കൂട്ട കൊലപാതകങ്ങളും സംഘടിത കൊലപാതകങ്ങളും നാടിനെ ബാധിക്കുന്നു. മുസ്ലിം കൂരകൾ ബുൾഡോസർ ഉപയോഗിച്ച് തകർക്കുന്നു. യുപിയിൽ ഉൾപ്പെടെ ഇതാണ് കാഴ്ച. ബിജെപിയും കോൺഗ്രസും ഇക്കാര്യത്തിൽ ഒരേ തൂവൽ പക്ഷികളാണ്. ജമാഅത്തെ ഇസ്ലാമിയെ പൊക്കി നടക്കുന്നവർക്ക് ബംഗ്ലാദേശ് തെരഞ്ഞെടുപ്പ് ഒരു പാഠമാണെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.

See also  ആന്റണി രാജു ഉൾപ്പെട്ട തൊണ്ടിമുതൽ കേസുമായി ബന്ധപ്പെട്ട ഹർജി; സുപ്രിം കോടതി വിധി ഇന്ന്

Related Articles

Back to top button