Kerala

കേരളത്തിൽ എയിംസ് വന്നാൽ അതിന്റെ മഹത്വം എനിക്ക് മാത്രം: സുരേഷ് ഗോപി

കേരളത്തിൽ എയിംസ് വന്നാൽ അതിന്റെ മഹത്വം തനിക്ക് മാത്രമെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. എന്നാൽ അതിന്റെ പേരിൽ വോട്ടു പിടിക്കാൻ വരില്ല. ബജറ്റിൽ പ്രഖ്യാപിച്ചില്ലെങ്കിലും എയിംസ് വരുമെന്നും സുരേഷ് ഗോപി വ്യക്തമാക്കി.

എയിംസ് അടക്കമുള്ള ചോദ്യങ്ങൾക്ക് കൂടുതൽ മറുപടി പിന്നീട് പറയും. ഒരാഴ്ച്ച കഴിഞ്ഞ് എല്ലാ കാര്യങ്ങളും പറയാം. ബജറ്റിൽ ഇല്ലാതെ വന്ദേഭാരത് എങ്ങിനെ എത്തി. അതുപോലെ എയിംസ് വരും. എയിംസിന്റെ പേരിൽ വോട്ട് ചോദിക്കാൻ ഞാൻ വരില്ലെന്നും അദ്ദേഹം ആവർത്തിച്ചു.

തൃശൂർ പൂരം കലക്കലിൽ, തന്റെ മൊഴി റിപ്പോർട്ടിൽ വന്നില്ല. ഉദ്യോഗസ്ഥർ അപക്വമായി പെരുമാറിയെന്ന് മുഖ്യമന്ത്രി തന്നെ ഒരു യോഗത്തിൽ പറഞ്ഞതാണ്. അതൊന്നും പുറത്ത് വന്ന റിപ്പോർട്ടിലില്ല. റിപ്പോർട്ട് ഇനിയും പൂർണമായും പുറത്ത് വന്നില്ലെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.

See also  വയനാട്ടില്‍ മരത്തിന്‍ മുകളില്‍ മൃതദേഹം; ആരുടേതാണെന്ന് അറിയാന്‍ ഡി എന്‍ എ പരിശോധന നടത്തും

Related Articles

Back to top button