Kerala

ജമാഅത്തെ ഇസ്ലാമിയുമായുള്ള പാർട്ടിയുടെ സഹകരണം ചരിത്ര വസ്തുത: ജി സുധാകരൻ

ജമാഅത്തെ ഇസ്ലാമിയുമായുള്ള പാർട്ടിയുടെ സഹകരണം ചരിത്ര വസ്തുതയാണെന്നും അത് എന്തിന് കാണാതിരിക്കണമെന്നും മുതിർന്ന സിപിഎം നേതാവ് ജി സുധാകരൻ. അവർ തനിക്ക് വോട്ട് ചെയ്തിട്ടുണ്ട്. ജമാഅത്തെ ഇസ്ലാമിയുടെ ചരിത്രമൊന്നും എടുത്ത് ചർച്ച ചെയ്യേണ്ട കാര്യമില്ലെന്നും ജി സുധാകരൻ പറഞ്ഞു

ജമാഅത്തെ ഇസ്ലാമി നിയന്ത്രണത്തിനുള്ള മീഡിയ വൺ ചാനലിലെ പരിപാടിയിൽ സംസാരിക്കുകയായിരുന്നു ജി സുധാകരൻ. അമ്പലപ്പുഴയിൽ മത്സരിച്ചപ്പോൾ ജമാഅത്തെ ഇസ്ലാമി തനിക്കും വോട്ട് ചെയ്തിട്ടുണ്ടെന്ന് സുധാകരൻ പറഞ്ഞു. ജമാഅത്തെ ഇസ്ലാമിയെ കേന്ദ്രീകരിച്ച ക്യാമ്പയിന് ഗുണമുണ്ടാകില്ലെന്നും സുധാകരൻ പറഞ്ഞു

ജമാഅത്തെ ഇസ്ലാമിയുടെ നയങ്ങളെ വിമർശിക്കാൻ സിപിഎമ്മിന് അധികാരമുണ്ട്. ന്യൂനപക്ഷ, ഭൂരിപക്ഷ വർഗീയതയെ എതിർക്കുന്നതാണ് പാർട്ടി നയം. കൂടെ നിർത്തേണ്ടവരെ കൂടെ നിർത്തണമെന്നും സുധാകരൻ പറഞ്ഞു.
 

See also  ‘അമ്മ’യിലെ മെമ്മറി കാര്‍ഡ് വിവാദം; കുക്കു പരമേശ്വരന് ക്ലീന്‍ ചിറ്റ്

Related Articles

Back to top button