Kerala

ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ല; പ്രഖ്യാപിച്ച് കെ ബാബു

ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് തൃപ്പുണിത്തുറ എംഎൽഎ കെ ബാബു. കോൺഗ്രസ് നേതാക്കൾക്കൊപ്പം നടത്തിയ വാർത്താ സമ്മേളനത്തിലാണ് കെ ബാബു ഇക്കാര്യം അറിയിച്ചത്. മത്സരിക്കണമെന്ന് കോൺഗ്രസ് നേതാക്കളെല്ലാം ആവശ്യപ്പെട്ടിരുന്നു. എന്നാൽ മത്സരത്തിനില്ലെന്ന് ബാബു വ്യക്തമാക്കി

1991 മുതൽ തൃപ്പുണിത്തുറയിൽ നിന്ന് തുടർച്ചയായ അഞ്ച് തവണ തെരഞ്ഞെടുക്കപ്പെട്ട കെ ബാബു 2016ൽ എം സ്വരാജിനോട് പരാജയപ്പെട്ടിരുന്നു. എന്നാൽ 2021ലെ തെരഞ്ഞെടുപ്പിൽ സ്വരാജിനെ പരാജയപ്പെടുത്തി വീണ്ടും എംഎൽഎ ആയി. 

1991ൽ എംഎം ലോറൻസിനെ പരാജയപ്പെടുത്തിയാണ് ആദ്യമായി എംഎൽഎ ആകുന്നത്. പിന്നീടുള്ള തെരഞ്ഞെടുപ്പുകളിൽ ഗോപി കോട്ടമുറിക്കലിനെയും കെ ചന്ദ്രൻ പിള്ളയെയും കെഎൻ രവീന്ദ്രനാഥിനെയും സിഎം ദിനേശ് മണിയെയും പരാജയപ്പെടുത്തി. ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ എക്‌സൈസ്, തുറമുഖ വകുപ്പ് മന്ത്രിയായിരുന്നു ബാബു.
 

See also  കഴക്കൂട്ടത്ത് ഐഎഎസ് വിദ്യാര്‍ഥിനിയെ അപ്പാർട്ട്മെന്‍റിൽ കയറി ബലാത്സംഗം ചെയ്‌തു; ദൃശ്യങ്ങൾ മൊബൈലില്‍ പകര്‍ത്തി

Related Articles

Back to top button