Kerala

ഈ മാസം 12ന് സാമ്പിളുകൾ ശേഖരിക്കും, ലീഗൽ മെട്രോളജി ഗോൾഡ് അസെസ്‌മെന്റ് വിഭാഗവും പരിശോധനക്ക്

ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് ഈ മാസം 12ന് ശബരിമലയിൽ നിന്നും സാമ്പിൾ ശേഖരിക്കും. പമ്പയിൽ അവലോകന യോഗവും ചേരും. മൂന്ന് ദിവസത്തോളം നീണ്ടുനിൽക്കുന്നതായിരിക്കും പരിശോധന. ശ്രീകോവലിന്റെ എല്ലാ ഭാഗത്തെയും സ്വർണം വിശദമായി പരിശോധിച്ച സേഷമാകും സാമ്പിളുകൾ ശേഖരിക്കുന്നത്

എസ്‌ഐടി സംഘത്തിനൊപ്പം ലീഗൽ മെട്രോളജി ഗോൾഡ് അസെസ്‌മെന്റ് വിഭാഗവും പരിശോധനക്ക് എത്തും. ഹൈക്കോടതി നിർദേശത്തെ തുടർന്നാണ് സ്വർണപ്പാളികളിൽ വീണ്ടും പരിശോധന നടത്തുന്നത്. എസ്‌ഐടിയുടെ ആവശ്യം പരിഗണിച്ച് പാളികളിലെ സാമ്പിൾ എടുത്ത് വീണ്ടും പരിശോധിക്കാനാണ് കോടതി നിർദേശം

പാളികൾ ഏതെങ്കിലും തരത്തിൽ മാറിയിട്ടുണ്ടോ എന്നറിയാനും എത്രത്തോളം സ്വർണം പാളികളിൽ ഉണ്ടെന്നറിയാനുമുള്ള ശാസ്ത്രീയ തെളിവുകൾക്ക് വേണ്ടിയാണ് വീണ്ടും പരിശോധന നടത്താനുള്ള നിർദേശം
 

See also  ദിലീപിനെതെരിയുള്ള തെളിവുകൾ പോലീസ് കൃത്രിമമായി നിർമിച്ചത്; ജയിലിൽ കിടക്കുന്നത് പുത്തരിയല്ലെന്ന് രാഹുൽ ഈശ്വർ

Related Articles

Back to top button