Kerala

കേരളത്തിലെ ആരോഗ്യമന്ത്രിമാരിൽ വട്ടപൂജ്യമാണ് വീണ ജോർജ്: കെ മുരളീധരൻ

ആരോഗ്യമന്ത്രി വീണ ജോർജിനെതിരെ വിമർശനവുമായി കെ മുരളീധരൻ. ആരോഗ്യമന്ത്രി മഹാറാണിയല്ല. വിമർശനം തുടരും. മന്ത്രിയുടെ സർട്ടിഫിക്കറ്റ് തങ്ങൾക്ക് ആവശ്യമില്ലെന്നും കെ മുരളീധരൻ പറഞ്ഞു. 

കേരളത്തിലെ ആരോഗ്യമന്ത്രിമാരിൽ വട്ടപൂജ്യമാണ് വീണ ജോർജ്. ആരോഗ്യവകുപ്പിനെ മോർച്ചറിയിലാക്കിയിട്ട് എങ്ങനെ മിണ്ടാതിരിക്കും. മന്ത്രിയുടെ സർട്ടിഫിക്കറ്റ് ഞങ്ങൾക്ക് ആവശ്യമില്ല. അവിടെ ആരെയും കല്ലെറിഞ്ഞിട്ടില്ല. മന്ത്രിയുടെ വീട്ടിൽ ഒരു ഒരു റീത്ത് വെച്ചു

മന്ത്രി ശിവൻകുട്ടി പറയുന്നു നേരിടുമെന്ന്. ശിവൻകുട്ടിക്ക് പഴയ വീര്യവും ആരോഗ്യവും ഒന്നുമില്ലെന്ന് അദ്ദേഹം തന്നെ മനസിലാക്കിയാൽ കൊള്ളാമെന്നും മുരളീധരൻ പറഞ്ഞു
 

See also  ഇസ്രായേലിൽ വാഹനാപകടത്തിൽ കോട്ടയം സ്വദേശിനി മരിച്ചു

Related Articles

Back to top button