Kerala

രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് കോടതിയിൽ

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാം ബലാത്സംഗ കേസിലെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച്. കോടതിയിൽ ക്രൈംബ്രാഞ്ച് ഹർജി സമർപ്പിച്ചു. ജാമ്യവ്യവസ്ഥയിലെ അഞ്ചാമത്തെ ഉപാധി രാഹുൽ മാങ്കൂട്ടത്തിൽ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി നൽകിത്

ജാമ്യവ്യവസ്ഥയിലെ അതിജീവിതയെ സ്വാധീനിക്കാൻ പാടില്ലെന്ന വ്യവസ്ഥയാണ് ലംഘിച്ചത്. ഫെബ്രുവരി 17ന് രാഹുൽ അതിജീവിതയെ വാട്‌സാപ്പ് കോൾ ചെയ്തിരുന്നു. പിന്നാലെയാണ് ക്രൈംബ്രാഞ്ചിന്റെ നീക്കം

ഹർജിയിൽ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രാഹുലിന് നോട്ടീസ് അയച്ചു. ഈ മാസം 28ന് നേരിട്ടോ അഭിഭാഷകൻ മുഖേനയോ ഹാജരാകാനാണ് നിർദേശം
 

See also  ഇന്നും വ്യാപക മഴയ്ക്ക് സാധ്യത; കണ്ണൂരും കാസർകോടും ഓറഞ്ച് അലർട്ട്, 8 ജില്ലകളിൽ യെല്ലോ അലർട്ട്

Related Articles

Back to top button