Kerala

നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ച് പ്രതിപക്ഷം; നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു

ശബരിമല സ്വർണക്കൊള്ള ചൂണ്ടിക്കാട്ടി നിയമസഭയിൽ പ്രതിപക്ഷ പ്രതിഷേധം തുടർന്നതോടെ സഭ ഇന്നത്തേക്ക് പിരിഞ്ഞു. പ്രതിപക്ഷ അംഗങ്ങൾ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചതോടെയാണ് സഭ പിരിഞ്ഞത്. സ്വർണക്കൊള്ള കേസിൽ പ്രധാന പ്രതികളെല്ലാം ജയിലിന് പുറത്താണെന്ന് കെ ബാബു പറഞ്ഞു. തെളിവില്ലാതെയാണ് തന്ത്രിയെ അറസ്റ്റ് ചെയ്തതെന്നും കെ ബാബു ആരോപിച്ചു

സഭാ നടപടികളുമായി പ്രതിപക്ഷം സഹകരിക്കില്ലെന്നും കെ ബാബു അറിയിച്ചു. എന്നാൽ ഹൈക്കോടതിക്കെതിരെയാണ് കെ ബാബു സംസാരിക്കുന്നതെന്നാണ് മന്ത്രി പി രാജീവ് ഇതിന് മറുപടി നൽകിയത്. അന്വേഷണം ഹൈക്കോടതി മേൽനോട്ടത്തിലാണ്. തന്ത്രി പ്രതിയാണോ അല്ലയോ എന്നതിൽ സർക്കാരിന് അഭിപ്രായമില്ലെന്നും മന്ത്രി പറഞ്ഞു

അന്വേഷണം ശരിയായ രീതിയിലാണെന്ന് ഹൈക്കോടതി പറഞ്ഞിട്ടും പ്രതിപക്ഷം സമരം നടത്തുന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണ്. മറ്റ് പ്രതികളെ പോലെയുള്ള അവകാശമേ തന്ത്രിക്കുള്ളു. തന്ത്രിക്ക് നിയമപരമായി ഒരു പ്രത്യേകതയുമില്ലെന്നും മന്ത്രി വ്യക്തമാക്കി
 

See also  പത്തനംതിട്ടയിലെ ഇരുചക്ര വാഹന ഷോറൂമിൽ തീപിടിത്തം; 25 വാഹനങ്ങൾ കത്തിനശിച്ചു

Related Articles

Back to top button