Kerala

പാലക്കാട് ഐഐടിയിൽ വിദ്യാർഥിനിയെ അജ്ഞാതൻ തലയ്ക്കടിച്ച് പരുക്കേൽപ്പിച്ചു

പാലക്കാട് ഐഐടിയിൽ വിദ്യാർഥിനിയെ അജ്ഞാതൻ തലയ്ക്കടിച്ച് പരുക്കേൽപ്പിച്ചു. വാളയാറിലെ ആശുപത്രിയിലെത്തിച്ച വിദ്യാർഥിനിയെ വിദഗ്ദ ചികിത്സക്കായി കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാത്രി 8.30ന് ഐഐടി കാമ്പസിൽ വെച്ചാണ് സംഭവം

സേലം സ്വദേശിനിയായ നാലാം വർഷ വിദ്യാർഥിനി അശ്വിനിക്ക്(23) നേരെയാണ് ആക്രമണം. നടന്നുപോകുമ്പോൾ പിന്നിൽ നിന്നും വന്നയാൾ തലയ്ക്കടിച്ചെന്നാണ് പറയുന്നത്. തലയിലും നെറ്റിയിലുമടക്കം അശ്വിനിക്ക് പരുക്കുണ്ട്. ഇതുവഴി കടന്നുവന്ന മറ്റ് വിദ്യാർഥികളാണ് അശ്വിനി വഴിയിൽ കിടക്കുന്നത് കണ്ടത്

ഉടനെ ഐഐടി അധികൃതരെ വിവരം അറിയിച്ച് ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. അടിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ലെന്നാണ് വിദ്യാർഥിനി നൽകിയ മൊഴി. സംഭവത്തിന് പിന്നാലെ സുരക്ഷാ വീഴ്ച ആരോപിച്ച് ക്യാമ്പസിനുള്ളിൽ വിദ്യാർഥികൾ പ്രതിഷേധിച്ചു
 

See also  രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പാലക്കാട്ടെ ഫ്‌ളാറ്റില്‍ പരിശോധന; പരാതിക്കാരി ഫ്‌ളാറ്റിലെത്തിയ ദിവസത്തെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചില്ല

Related Articles

Back to top button