Kerala

കേരളത്തിലെ എസ്‌ഐആർ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു; 9 ലക്ഷത്തോളം പേർ പുറത്തായി

കേരളത്തിലെ എസ്‌ഐആറിന്റെ ഭാഗമായുള്ള അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. അന്തിമ പട്ടികയിൽ 2.9 കോടി വോട്ടർമാരാണ് ഉൾപ്പെട്ടത്. ഒമ്പത് ലക്ഷത്തോളം പേർ വോട്ടർ പട്ടികയിൽ നിന്ന് പുറത്തായി. 8,97,211 പേരാണ് വോട്ടർ പട്ടികയിൽ നിന്ന് പുറത്തായത്. അതേസമയം ഇനിയും വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അവസരമുണ്ട്

നിയമസഭാ തെരഞ്ഞെടുപ്പ് നാമനിർദേശ പത്രിക നൽകാനുള്ള അവസാന ദിവസം വരെ പേര് ചേർക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. വോട്ടർ ഐഡി നമ്പർ, ബന്ധുവിന്റെ പേര്, മൊബൈൽ നമ്പർ എന്നിവ ഉപയോഗിച്ച് വോട്ടർ പട്ടികയിൽ പേരുണ്ടോയെന്ന് പരിശോധിക്കാം

രാജ്യവ്യാപകമായി എസ്‌ഐആർ നടപ്പാക്കാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചിട്ടുണ്ട്. അതിന്റെ ഭാഗമായി കൂടുതൽ സംസ്ഥാനങ്ങളിൽ നടപടികൾ ആരംഭിക്കാൻ കമ്മീഷൻ കത്തയച്ചു.
 

See also  കോട്ടയത്ത് ജീപ്പും പിക്കപ് വാനും കൂട്ടിയിടിച്ചു; രണ്ട് മരണം, മൂന്ന് പേർക്ക് പരുക്ക്

Related Articles

Back to top button