Kerala

കുതിപ്പ് തുടർന്ന് സ്വർണവില; പവന്റെ വിലയിൽ 520 രൂപ കൂടി വർധിച്ചു

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്. പവന് ഇന്ന് 520 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവന്റെ വില 95,760 രൂപയിലെത്തി. ഗ്രാമിന് 65 രൂപ വർധിച്ച് 11,970 രൂപയായി

രാജ്യാന്തര സ്വർണവില ഔൺസിന് 4221 ഡോളർ നിലവാരത്തിലായി. ഒക്ടോബർ 17ന് രേഖപ്പെടുത്തിയ 97,360 രൂപയാണ് സംസ്ഥാനത്ത് സ്വർണത്തിന് രേഖപ്പെടുത്തിയ സർവകാല റെക്കോർഡ്. ആഗോള വിപണിയിലെ ചലനമാണ് കേരളത്തിലും പ്രതിഫലിക്കുന്നത്

18 കാരറ്റ് സ്വർണത്തിനും വില വർധിച്ചിട്ടുണ്ട്. ഗ്രാമിന് 53 രൂപ ഉയർന്ന് 9794 രൂപയായി. 14 കാരറ്റ് സ്വർണം ഗ്രാമിന് 7665 രൂപയായി
 

See also  ഇന്ത്യയിൽ മുസ്ലീങ്ങൾ പ്രതിസന്ധി നേരിടുന്നില്ല; മോദിയുമായുള്ള കൂടിക്കാഴ്ചയിൽ സന്തോഷമെന്ന് കാന്തപുരം

Related Articles

Back to top button