Kerala
മത്സരിക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചിട്ടില്ല; പാർട്ടി എന്ത് തീരുമാനിക്കുന്നോ അത് നടക്കും: എം മുകേഷ്

മത്സരിക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ചിട്ടില്ലെന്ന് നടൻ എം മുകേഷ്. സിനിമയിലും രാഷ്ട്രീയത്തിലും താൻ ചാൻസ് ചോദിച്ച് എങ്ങും പോയിട്ടില്ല. പാർട്ടി എന്ത് തീരുമാനിക്കുന്നോ അത് അനുസരിച്ച് നടക്കും. അഭിമാനത്തോടെയാണ് ഇറങ്ങി പോകുന്നത്. കൊല്ലത്ത് എസ് ജയമോഹൻ വിജയിക്കുമെന്നും മുകേഷ് പ്രതികരിച്ചു
കൊല്ലം നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഎം മത്സരിക്കുന്ന അഞ്ച് സീറ്റുകളിൽ സ്ഥാനാർഥികളെ തീരുമാനിച്ചിരുന്നു. കൊല്ലത്ത് മുകേഷിനെ നീക്കി ആക്ടിംഗ് ജില്ലാ സെക്രട്ടറി എസ് ജയമോഹൻ മത്സരിക്കും. മൂന്ന് സിറ്റിംഗ് എംഎൽഎമാരെ മത്സരിപ്പിക്കാനാണ് ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ ധാരണയായത്
കൊട്ടാരക്കരയിൽ കെഎൻ ബാലഗോപാലും ഇരവിപുരത്ത് എം നൗഷാദും ചവറയിൽ സുജിത്ത് വിജയൻപിള്ളയും വീണ്ടും മത്സരിക്കും. കുണ്ടറയിൽ ജില്ലാ കമ്മിറ്റി അംഗം എസ്എൽ സജികുമാർ സ്ഥാനാർഥിയാകും.



