Kerala

കോടതിയലക്ഷ്യ നടപടി പേടിച്ച് നിർമാതാക്കൾ; കേരള സ്റ്റോറി 2 ടിക്കറ്റ് ബുക്ക് ചെയ്തവരുടെ പണം റീഫണ്ട് ചെയ്തു

വിവാദ ചിത്രം ദി കേരളാ സ്റ്റോറി 2ന് ടിക്കറ്റ് ബുക്ക് ചെയ്തവരുടെ പണം റീഫണ്ട് ചെയ്ത് സിനിമയുടെ നിർമാതാക്കൾ. ബുക്ക് മൈ ഷോയിൽ ടിക്കറ്റ് ബുക്ക് ചെയ്തവർക്കാണ് പണം തിരികെ നൽകിയത്. ടിക്കറ്റിന് റീഫണ്ട് ചെയ്ത പശ്ചാത്തലത്തിൽ കോടതിയലക്ഷ്യ ഹർജി നൽകില്ല

സിനിമയുടെ റിലീസ് തടഞ്ഞുള്ള ഹൈക്കോടതിയുടെ സ്‌റ്റേ നിലനിൽക്കെയാണ് സിനിമയുടെ ബുക്കിംഗ് ആരംഭിച്ചത്. ഇതിനെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്ന് ഹർജിക്കാർ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് പണം റീഫണ്ട് ചെയ്തത്

ുച്ചയ്ക്ക് 12 മണിക്ക് ശേഷമുള്ള ഷോകൾക്കാണ് ബുക്കിംഗ് ആരംഭിച്ചിരുന്നത്. ഈ നടപടി കോടതി വിധിയോടുള്ള അനാദരവാണെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടിയിരുന്നു
 

See also  മന്ത്രിമാരുടെ വീട്ടിൽ കയറിയുള്ള സമരത്തോട് യോജിപ്പില്ല; യൂത്ത് കോൺഗ്രസിനെ തള്ളി വിഡി സതീശൻ

Related Articles

Back to top button