Kerala

കാർത്തിക് പ്രേമചന്ദ്രനെ അംഗീകരിക്കാതെ ഷിബു ബേബി ജോൺ; ഇരവിപുരം സീറ്റിൽ അനിശ്ചിതത്വം

ഇരവിപുരം നിയമസഭാ മണ്ഡലത്തിലെ സ്ഥാനാർഥി നിർണയത്തെ ചൊല്ലി ആർഎസ്പിയിൽ ഭിന്നത. സെക്രട്ടറിയേറ്റിൽ ഭൂരിപക്ഷം ലഭിച്ചിട്ടും എൻകെ പ്രേമചന്ദ്രന്റെ മകൻ കാർത്തിക് പ്രേമചന്ദ്രനെ അംഗീകരിക്കാതെ ഷിബു ബേബി ജോൺ. സമവായ സ്ഥാനാർഥി വരട്ടെ എന്ന നിലപാടിലാണ് ഷിബു ബേബി ജോൺ. സമവായ സ്ഥാനാർഥിയായി ആർ വൈ എഫ് നേതാവ് വിഷ്ണുമോഹന്റെ പേര് നിർദേശിച്ചു. 

സംസ്ഥാന കമ്മിറ്റി വിഷയം ചർച്ച ചെയ്യുകയാണ്. യുഡിഎഫിന്റെ ഭാഗമായി ആർഎസ്പി മത്സരിക്കുന്ന അഞ്ച് സീറ്റുകളിൽ ഏറ്റവും നിർണായകമായ ഒന്നാണ് ഇരവിപുരം. കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലും സിപിഎമ്മിനോട് പരാജയപ്പെട്ട ഈ സീറ്റ് തിരിച്ചുപിടിക്കുക എന്നത് ആർഎസ്പിയുടെ രാഷ്ട്രീയ നിലനിൽപ്പിന് അത്യാവശ്യമാണ്.

നേരത്തെ മുസ്ലിം ലീഗ് മത്സരിച്ചിരുന്ന ഈ സീറ്റ് ആർഎസ്പി ഏറ്റെടുത്ത ശേഷം രണ്ടു തവണയും പരാജയപ്പെട്ടിരുന്നു. വിജയസാധ്യതയുള്ള സ്ഥാനാർഥിയെ നിർത്തണമെന്ന സമ്മർദം ശക്തമായതോടെയാണ് വിഷയം ജില്ലാ കമ്മിറ്റിയുടെ പരിഗണനയ്ക്ക് എത്തിയത്.

See also  കൊല്ലം കാവനാട് കായലിൽ മത്സ്യബന്ധന ബോട്ടുകൾക്ക് തീപിടിച്ചു; തൊഴിലാളികൾക്ക് പരുക്ക്

Related Articles

Back to top button