Kerala

വാഹന പരിശോധനക്കിടെ എഎസ്‌ഐയെ ഇടിച്ചു തെറിപ്പിച്ച സംഭവം; അന്വേഷണം കാറിലുണ്ടായിരുന്ന യുവതിയിലേക്കും

കൊച്ചിയിൽ വാഹന പരിശോധനക്കിടെ എഎസ്‌ഐയെ കാറിടിപ്പിച്ച് തെറിപ്പിച്ച സംഭവത്തിൽ അന്വേഷണം കാറിലുണ്ടായിരുന്ന യുവതിയിലേക്കും. യുവതിയെ പോലീസ് ചോദ്യം ചെയ്യും. ഇതിന് ശേഷം കേസിൽ പ്രതിയാക്കണോയെന്ന കാര്യത്തിൽ തീരുമാനമെടുക്കും. 

പ്രതികളായ കൊല്ലം വെള്ളിമൺ സ്വദേശികളായ ഷംനാദ്, ഇർഷാദ് എന്നിവരെ പോലീസ് പിടികൂടിയിരുന്നു. മദ്യലഹരിയിൽ ആയിരുന്നതിനാലാണ് വാഹനം നിർത്താതെ ഇരുന്നതെന്നാണ് ഇവർ മൊഴി നൽകിയത്. കാറിൽ ലഹരി വസ്തുക്കൾ സൂക്ഷിച്ചിരുന്നോ എന്നതിൽ വിശദമായ പരിശോധന നടത്തും

25ന് പുലർച്ചെ കലൂർ ശാസ്താ റോഡിൽ പരിശോധന നടത്തുകയായിരുന്ന പോലീസ് സംഘത്തിന് നേർക്കാണ് യുവാക്കൾ കാറിടിച്ച് കയറ്റിയത്. ഇടിയെ തുടർന്ന് കാറിന്റെ ബോണറ്റിൽ വീണ എഎസ്‌ഐ സന്തോഷുമായി യുവാക്കൾ കാർ മുന്നോട്ടു കൊണ്ടുപോയി. 20 മീറ്ററിന് ശേഷം സന്തോഷ് റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു.
 

See also  മുഖ്യമന്ത്രി സ്ഥാനത്തിനായി ആരും പിണങ്ങില്ല; ഇത് ടീം യുഡിഎഫ് ആണെന്ന് വിഡി സതീശൻ

Related Articles

Back to top button