Kerala

തീക്കൊള്ളി കൊണ്ട് തല ചൊറിയരുത്; കെ എസ് യു പ്രവർത്തകർക്കെതിരായ വധശ്രമക്കേസ് പിൻവലിക്കണമെന്ന് സതീശൻ

നുണകൾ പറഞ്ഞ് കേരളത്തിൽ വ്യാപക ആക്രമണം നടത്തുന്ന സിപിഎമ്മിന് തക്കതായ മറുപടി വോട്ടർമാർ നൽകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ആരോഗ്യമേഖലയിലുണ്ടായ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ ശ്രമിക്കാതെ അതിൽനിന്ന് ശ്രദ്ധ വഴിതിരിച്ചുവിടാനായി നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണ് ആക്രമണകഥ. 

അത് പൊളിഞ്ഞുപാളീസായി പോയിട്ടും അതിന്റെ പേരിലുള്ള അക്രമം നടത്താനായി സിപിഎം നേതാക്കൾ അണികളെ പ്രേരിപ്പിച്ചുകൊണ്ടിരിക്കുകയാണ്. തീക്കൊള്ളി കൊണ്ട് തല ചൊറിയരുത്. കെഎസ്യു പ്രവർത്തകർക്കെതിരെ ചുമത്തിയിട്ടുള്ള വധശ്രമ കേസ് പിൻവലിക്കണം. ഇല്ലെങ്കിൽ കോൺഗ്രസ് അതിനെ നിയമപരമായി നേരിടാനാണ് തീരുമാനിച്ചിരിക്കുന്നത്. 

ആയുധം താഴെ വെച്ച് അക്രമം അവസാനിപ്പിക്കണം എന്നാണ് ഞങ്ങൾ ആവശ്യപ്പെടുന്നത്. കെഎസ്യു നേതാവിന്റെ വീടിനുനേരെ ബോംബ് ആക്രമണം നടത്തി. നാടുമുഴുവൻ അക്രമം നടത്തുന്നു. മന്ത്രിയുടേത് അഭിനയമാണെന്ന് കേരളത്തിന് മുഴുവൻ ബോധ്യമായെന്നും സതീശൻ പറഞ്ഞു

 

See also  മുഖ്യമന്ത്രിയുടെ മകന് ഇ ഡി സമൻസ് കിട്ടിയെന്ന് താൻ സ്ഥിരീകരിച്ചിട്ടില്ല; വാർത്ത നൽകിയ മാധ്യമത്തിന് മനോരോഗമെന്ന് എംഎ ബേബി

Related Articles

Back to top button