Kerala

സിപിഎം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് ചേരും; പിണറായി വിജയൻ മത്സരിക്കുമോയെന്നതിൽ തീരുമാനമുണ്ടാകും

സിപിഎം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് ചേരും. കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പാണ് യോഗത്തിന്റെ പ്രധാന അജണ്ട. പിബിയിൽ നിന്ന് ആരൊക്കെ മത്സരിക്കണമെന്നത് യോഗത്തിൽ ചർച്ചയാകും. പിണറായി വിജയൻ മത്സരിക്കുന്ന കാര്യവും പിബിയിൽ ചർച്ചയാകും. മത്സരിക്കേണ്ട കേന്ദ്ര കമ്മിറ്റി അംഗങ്ങളുടെ കാര്യവും യോഗത്തിൽ ചർച്ചയാകും

അതേസമയം നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥി സാധ്യത പട്ടികയിൽ കെകെ ശൈലജക്ക് അതൃപ്തിയുള്ളതായി വിവരം. മട്ടന്നൂരിൽ മത്സരിക്കാൻ അവസരം ലഭിച്ചില്ലെങ്കിൽ മത്സരിക്കില്ലെന്ന നിലപാടിലാണ് കെ കെ ശൈലജ. അതേസമയം അഞ്ച് തവണ മത്സരിച്ചതിനാൽ കെ കെ ശൈലജയെ ഇനി പരിഗണിക്കേണ്ടതില്ലെന്ന നിലപാടിലാണ് നേതാക്കൾ

തളിപ്പറമ്പിൽ സുകന്യയുടെ പേരിനോടും നേതൃത്വത്തിന് താത്പര്യമില്ല. തളിപ്പറമ്പിൽ എംവി നികേഷ് കുമാർ മത്സരിക്കുന്നതിനോടാണ് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് താത്പര്യം. ഇക്കാര്യത്തിലും പിണറായി വിജയന്റെ നിലപാട് നിർണായകമാകും
 

See also  തന്റെ മുഖം അനാവശ്യമായി ചിത്രീകരിച്ച് പ്രചരിപ്പിച്ചു; ഷിംജിതക്കെതിരെ പരാതിയുമായി യുവതി

Related Articles

Back to top button