Kerala

എം എൻ കുഞ്ഞിമുഹമ്മദ് ഹാജി നിര്യാതനായി

കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന വെെസ് പ്രസിഡണ്ടും പ്രാസ്ഥാനിക രംഗത്തെ മുന്നണിപ്പോരാളിയുമാ തിരൂരങ്ങാടി എം എൻ കുഞ്ഞിമുഹമ്മദ് ഹാജി (95 ) നിര്യാതനായി. കെ പി സി സി അംഗം, തിരൂരങ്ങാടി വലിയപള്ളി പരിപാലന കമ്മിറ്റി ജനറൽ സെക്രട്ടറി, ഹിദായത്തു സ്വിബ് യാൻ സംഘം വർക്കിംഗ് പ്രസിഡണ്ട്, താഴെ ചിന മഹല്ല് കമ്മിറ്റി പ്രസിഡണ്ട്, മേലേ ചിന മഹല്ല് കമ്മിറ്റി ജനറൽ സെക്രട്ടറി, തിരൂരങ്ങാടി ടൗൺ ജുമുഅ മസ്ജിദ് ജനറൽ സെക്രട്ടറി, തിരൂരങ്ങാടി സംയുക്ത മഹല്ല് ജമാഅത്ത് പ്രസിഡണ്ട് തുടങ്ങിയ ഒട്ടേറെ സ്ഥാനങ്ങൾ വഹിക്കുന്നു.

തിരൂരങ്ങാടിയിലെ പ്രസിദ്ധ കുടുംബമായ പരേതനായ മെതുവിൽ നാലകത്ത് മൊയ്തീൻ കുട്ടി ഹാജിയുടെയും ആച്ചുട്ടി ഹജ്ജുമ്മയുടെയും മകനായി 1936 മാർച്ച് അഞ്ചിന് ജനിച്ചു. കേരള മുസ് ലിം ജമാഅത്ത് മലപ്പുറം ജില്ലാ ഫിനാൻസ് സെക്രട്ടറി, എസ് വെെ എസ് ജില്ലാ ട്രഷറർ, മലപ്പുറം ഡിസിസി ട്രഷറർ, മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗം, തിരൂരങ്ങാടി ഗ്രാമ പഞ്ചായത്ത് അംഗം, തിരൂരങ്ങാടി ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് തുടങ്ങിയ നിരവധി മേഖലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

GGoogle-ൽ Metro Journal വാർത്തകൾ ആദ്യം കാണാൻഒരു ടാപ്പ്: Preferred source ആയി ⭐ തിരഞ്ഞെടുക്കൂ➜

📰 ദിവസവും പ്രധാന വാർത്തകൾ ഇമെയിലിൽ

എല്ലാ ദിവസവും രാത്രി 7:30-ന് ഒരു മെയിൽ മാത്രം. സൗജന്യം. എപ്പോൾ വേണമെങ്കിലും നിർത്താം.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം

Support

See also  സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

Related Articles

Back to top button