Kerala

ഇത് വിപ്ലവകാരികളുടെ കൺവെൻഷൻ; ഞങ്ങൾ ഇതൊന്നും ആഗ്രഹിച്ചതല്ല: സിപിഎമ്മിനെതിരെ പികെ ശശി

സിപിഎമ്മിനെതിരെ കടുത്ത വിമർശനങ്ങളുമായി പികെ ശശി. പാലക്കാട് നടന്ന സിപിഎം വിമതരുടെ കൺവെൻഷനിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ശശി. ഇത് വിമത കൺവെൻഷൻ അല്ലെന്നും വിപ്ലവകാരികളുടെ കൺവെൻഷൻ ആണെന്നും പികെ ശശി പറഞ്ഞു. സിപിഎം ജില്ലാ സെക്രട്ടറി ഇഎൻ സുരേഷ് ബാബുവിനെ രൂക്ഷമായി പികെ ശശി വിമർശിക്കുകയും ചെയ്തു

കൺവെൻഷൻ കണ്ട് സിപിഎം നേതൃത്വം തെറ്റ് തിരുത്താൻ തയ്യാറാകണം. തിരുത്തിയാൽ പാർട്ടിക്കൊപ്പം തങ്ങൾ നിൽക്കും. സിപിഎമ്മിലെ അസംതൃപ്തരുടെ കൂട്ടായ്മയാണിത്. ആത്മാഭിമാനമുള്ള വിപ്ലവകാരികളുടെ കൺവെൻഷൻ. നിർബന്ധിതമായ സാഹചര്യങ്ങൾ കൊണ്ടാണ് കൺവെൻഷൻ നടക്കുന്നത്. ഇതൊന്നും ഞങ്ങൾ ആഗ്രഹിച്ചിരുന്നതല്ല

ഉത്തരവാദിത്തപ്പെട്ടവർ സ്പിരിറ്റ് കേസ് പ്രതിയായി. അതിനെ ചോദ്യം ചെയ്തവരെ വേട്ടയാടി. ഭരണത്തിന്റെ സ്വാധീനം ഉപയോഗിച്ച് തോന്ന്യാസം നടത്തി. കള്ള് കുടിച്ചിരിക്കുമ്പോഴാണ് ലോക്കൽ സെക്രട്ടറിയെ തീരുമാനിക്കുന്നത്. നിരവധി പ്രമുഖർ ഇരുന്ന കസേരയിലാണ് ഒരു സ്പിരിറ്റ് കച്ചവടക്കാരൻ ഇരിക്കുന്നതെന്നും ഇഎൻ സുരേഷ് ബാബുവിനെ ലക്ഷ്യമിട്ട് പികെ ശശി പറഞ്ഞു.
 

See also  കണ്ണൂരിൽ കടലിൽ കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി

Related Articles

Back to top button