Kerala

ജി സുധാകരന് പരിഭവമുണ്ട്; അദ്ദേഹത്തിൽ നിന്ന് സിപിഎമ്മിനെ പ്രയാസത്തിലാക്കുന്ന ഒന്നുമുണ്ടാകില്ല: എംഎ ബേബി

പാർട്ടിയിൽ തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന ജി സുധാകരന്റെ നിലപാടിൽ പ്രതികരണവുമായി സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി. സുധാകരന് പരിഭവമുണ്ടെന്ന് എംഎ ബേബി സമ്മതിച്ചു. എന്നാൽ ജി സുധാകരനിൽ നിന്ന് സിപിഎമ്മിനോ ഇടതുപക്ഷത്തിനോ പ്രയാസമുണ്ടാക്കുന്ന യാതൊന്നും ഉണ്ടാകില്ലെന്നും വ്യക്തമാക്കി

സുധാകരന്റെ ഫേസ്ബുക്ക് പോസ്റ്റ് ചില പ്രയോഗങ്ങളിലെ പരിഭവം പങ്കുവെച്ചതാണ്. സുധാകരനെ സിപിഎം നേതാക്കൾ ബന്ധപ്പെടുന്നുണ്ട്. അദ്ദേഹത്തെ ഞങ്ങളൊക്കെ ബന്ധപ്പെടുന്നുണ്ട്. ജി സുധാകരന്റെ അനുഭവ സമ്പത്തും കഴിയും ഇടതുമുന്നണിക്ക് സഹായകരമായി അദ്ദേഹം ഉപയോഗിക്കുമെന്നാണ് പ്രതീക്ഷയെന്നും എംഎ ബേബി പറഞ്ഞു

ഇത്തവണ മത്സരിക്കാൻ താത്പര്യമുണ്ടെന്ന് സുധാകരൻ പറഞ്ഞിരുന്നു. എന്നാൽ സുധാകരനെ പരിഗണിക്കുന്നുണ്ടോ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് ഒരു പരിഗണനയുമില്ലെന്ന പരിഹാസ രൂപേണയുള്ള മറുപടിയാണ് എംവി ഗോവിന്ദൻ നൽകിയത്. ഇത് അദ്ദേഹത്തെ ചൊടിപ്പിച്ചിരുന്നു. പിന്നാലെയാണ് പാർട്ടി അംഗത്വം പുതുക്കുന്നില്ലെന്ന് പരസ്യമായി പറഞ്ഞത്.
 

See also  മലപ്പുറത്ത് മരിച്ച 17 വയസുകാരിക്ക് നിപ ബാധിച്ചിരുന്നതായി സംശയം; ഡോക്ടർമാർ അടക്കം ക്വാറന്റൈനിൽ

Related Articles

Back to top button