Kerala

ഡോക്ടർ വന്ദനദാസ് വധക്കേസ്: അന്തിമവാദം പൂർത്തിയായി, വിധി ഈ മാസം 17ന്

ഡോക്ടർ വന്ദനദാസ് വധക്കേസിൽ വിധി ഈ മാസം 17ന്. കൊല്ലം അഡീഷണൽ സെഷൻസ് കോടതിയിൽ അന്തിമവാദം പൂർത്തിയായി. 2023 മെയ് 10നാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഡോക്ടറായ വന്ദനദാസ് കൊല്ലപ്പെട്ടത്

പോലീസ് വൈദ്യപരിശോധനക്കെത്തിച്ച കുടവട്ടൂർ സ്വദേശി സന്ദീപ് സർജിക്കൽ കത്രിക കൊണ്ട് വന്ദനദാസിനെ കുത്തിക്കൊല്ലുകയായിരുന്നു. വീട്ടിൽ പ്രശ്‌നമുണ്ടാക്കിയതിനെ തുടർന്നാണ് സന്ദീപിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. തുടർന്നാണ് വൈദ്യപരിശോധനക്ക് എത്തിച്ചത്

ആശുപത്രിയിലുണ്ടായിരുന്ന പോലീസുകാരെയും ആശുപത്രി ജീവനക്കാരെയും ഇയാൾ ആക്രമിച്ചിരുന്നു. സന്ദീപിന് മാനസിക പ്രശ്‌നമുണ്ടെന്നാണ് പ്രതിഭാഗം വാദിച്ചത്. കേസിൽ 70ലധികം സാക്ഷികളെയാണ് വിസ്തരിച്ചത്. 22 തൊണ്ടിമുതലുകളും 207 രേഖകളും ഹാജരാക്കി.
 

See also  ആന്റണി രാജുവിന് പരിഭവമില്ലെന്ന് സുധീർ കരമന; നേരിട്ട് കണ്ടു സംസാരിച്ചു

Related Articles

Back to top button