Kerala

കൊല്ലത്ത് മത്സ്യബന്ധന ബോട്ട് കപ്പലുമായി കൂട്ടിയിടിച്ചു; 2 തൊഴിലാളികളെ കാണാതായി

കൊല്ലത്ത് നിന്ന് പോയ മത്സ്യബന്ധന ബോട്ട് അപകടത്തിൽ പെട്ടു. ശക്തികുളങ്ങരയിൽ നിന്ന് പോയ സെന്‍റ് ജോസഫ് എന്ന ബോട്ടാണ് കപ്പലിൽ ഇടിച്ചത്. രണ്ട് പേരെ കാണാതായി. ഇവർക്കായി തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

ശക്തികുളങ്ങര ഹാർബറിൽ നിന്ന് 120 നോട്ടിക്കൽ മൈൽ അകലെവച്ചണ് അപകടം. ഇടിയുടെ ആഖ്യാതത്തിൽ മത്സ്യബന്ധന ബോട്ട് പൂർണമായും മുങ്ങി. ബോട്ടിൽ 11 തൊഴിലാളികളാണ് ഉണ്ടായിരുന്നത്. 9 പേരെ രക്ഷപ്പെടുത്തി. ഇതര സംസ്ഥാന തൊഴിലാളികളായ 2 പേരെയാണ് കാണാതായത്.

See also  നടൻ രാജേഷ് മാധവൻ വിവാഹിതനായി

Related Articles

Back to top button