Kerala

രാഹുൽ മാങ്കൂട്ടത്തിലുമായി ഒരു തർക്കവുമില്ല; ആരോപണം തള്ളി ചാണ്ടി ഉമ്മൻ

രാഹുൽ മാങ്കൂട്ടത്തിലുമായി പ്രശ്‌നങ്ങളുണ്ടെന്ന ആരോപണം തള്ളി ചാണ്ടി ഉമ്മൻ. രാഹുലുമായി ഒരു തർക്കവുമില്ല. തന്റെ പാർട്ടിയുടെ സ്ഥാനാർഥി പുതുപ്പള്ളിയിൽ വരുമ്പോൾ താൻ എങ്ങനെ ബഹിഷ്‌കരിക്കുമെന്നും ചാണ്ടി ഉമ്മൻ ചോദിച്ചു

കഴിഞ്ഞ ദിവസം രാഹുലുമായി സംസാരിച്ചിരുന്നു. ഇന്ന് കല്ലറയിൽ കാണാമെന്ന് പറഞ്ഞതാണ്. എന്നാൽ ഷെഡ്യൂളിൽ മാറ്റം വന്നു. ഇന്നും നാളെയും ഡൽഹിയിൽ നിൽക്കേണ്ട സാഹചര്യമുണ്ടായി. ഇതേ തുടർന്ന് പിന്നീട് കാണാമെന്ന് അറിയിച്ചു.

പിതാവിന്റെ കല്ലറയെ ചൊല്ലിയുള്ള തർക്കം സഹിക്കാനാകുന്നതല്ല. തുറന്നു കിടക്കുന്ന പള്ളിയും കല്ലറയുമാണ്. ആർക്കും എപ്പോഴും സന്ദർശിക്കാം. മരിച്ചുപോയ പിതാവിനെ ഇനിയും ബുദ്ധിമുട്ടിക്കരുതെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.

The post രാഹുൽ മാങ്കൂട്ടത്തിലുമായി ഒരു തർക്കവുമില്ല; ആരോപണം തള്ളി ചാണ്ടി ഉമ്മൻ appeared first on Metro Journal Online.

See also  സൈബർ വിഡ്ഡികൾ വിമർശനം മനസിലാക്കുന്നില്ലെന്ന് സച്ചിദാനന്ദൻ; വിചിത്ര പ്രതികരണമെന്ന് കരിവെള്ളൂർ മുരളി

Related Articles

Back to top button