Kerala
സ്വർണവിലയിൽ വീണ്ടും വർധനവ്; പവന്റെ വില വീണ്ടും 1.20 ലക്ഷത്തിലേക്ക്

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്. പവന് ഇന്ന് 680 രൂപ വർധിച്ചു. ഇതോടെ ഒരു പവന്റെ വില 1,19,760 രൂപയിലെത്തി. ഗ്രാമിന് 8 രൂപ വർധിച്ച് 14,970 രൂപയായി. രാജ്യാന്തര വിപണിയിലെ മാറ്റമാണ് സംസ്ഥാനത്തും പ്രതിഫലിച്ചത്
ഇറാൻ വീഴുമെന്നും യുദ്ധം ഉടൻ അവസാനിക്കുമെന്നും ട്രംപ് പറഞ്ഞതിന് പിന്നാലെയാണ് എണ്ണവില താഴ്ന്നതും സ്വർണവില വീണ്ടും കൂടിത്തുടങ്ങിയതും. ട്രംപിന്റെ പ്രസ്താവനയുടെ പശ്ചാത്തലത്തിൽ ഡോളർ ഇൻഡ്ക്‌സ് താഴ്ന്നതും സ്വർണത്തിന് ഗുണകരമായി
രാജ്യാന്തര സ്വർണവില ഔൺസിന് 170 വരെ താഴ്ന്ന ശേഷം 5233 ഡോളറിലേക്ക് കയറി. സംസ്ഥാനത്ത് 18 കാരറ്റ് സ്വർണത്തിനും വില ഉയർന്നിട്ടുണ്ട്. ഗ്രാമിന് 70 രൂപ വർധിച്ച് 12,355 രൂപയായി. വെള്ളിവില ഗ്രാമിന് 290 രൂപയിൽ തുടരുന്നു.



