Kerala

മഹാകുംഭമേളയിലെ വൈറൽ താരം മൊണാലിസ പിതാവിൽ നിന്ന് രക്ഷ തേടി കേരളാ പോലീസിനെ സമീപിച്ചു

യുപിയിൽ നടന്ന മഹാകുംഭമേളയിലെ വൈറൽ താരമായി മാറിയ മൊണാലിസ ഭോസ്ലെ പിതാവിൽ നിന്ന് രക്ഷ തേടി കേരളാ പോലീസിനെ സമീപിച്ചു. മറ്റൊരാളുമായി പിതാവ് വിവാഹത്തിന് നിർബന്ധിച്ചതോടെയാണ് കാമുകനൊപ്പം മൊണാലിസ തമ്പാനൂർ പോലീസ് സ്‌റ്റേഷനിലെത്തിയത്. മധ്യപ്രദേശ് സ്വദേശി ഫർമാനുമായി പ്രണയത്തിലാണ് യുവതി

സിനിമാ ഷൂട്ടിംഗിനായി മൊണാലിസയും കുടുംബവും നിലവിൽ തിരുവനന്തപുരത്താണ് ഉള്ളത്. ഇന്ന് വൈകിട്ട് അരുമാനൂർ നയിനാർ ക്ഷേത്രത്തിൽ വൈകിട്ട് അഞ്ച് മണിക്ക് മൊണാലിസയുടെ വിവാഹം നടക്കുമെന്നാണ് അറിയുന്നത്. മഹാകുംഭമേളക്കിടെ സോഷ്യൽ മീഡിയ വഴിയാണ് മൊണാലിസ രാജ്യത്താകെ ശ്രദ്ധ നേടിയത്

കുംഭമേളയിൽ രുദ്രാക്ഷ മാലകൾ വിറ്റിരുന്ന മൊണാലിസയുടെ വീഡിയോ വൈറലായി മാറുകയായിരുന്നു. പെട്ടെന്നുള്ള പ്രശസ്തി ശല്യമായി മാറിയതോടെ മകളെ പിതാവ് ഇൻഡോറിലേക്ക് തിരിച്ചയച്ചിരുന്നു. പിന്നാലെ സിനിമാ അവസരങ്ങളും യുവതിയെ തേടിയെത്തി. ദി ഡയറി ഓഫ് മണിപ്പൂർ എന്നതാണ് മൊണാലിസ അഭിനയിക്കുന്ന ആദ്യ സിനിമ. മലയാള സിനിമയിലും മൊണാലിസ അഭിനയിക്കുന്നുണ്ട്‌
 

See also  പാലക്കാട് ആർക്കൊപ്പം: വോട്ടെടുപ്പ് ആരംഭിച്ചു, ബൂത്തുകളിൽ നീണ്ട നിര

Related Articles

Back to top button